ഗുസ്തിതാരങ്ങളുടെ സമരം: 1983ലെ ലോകകപ്പ് ടീമിന്റെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് ടീമംഗം ബിന്നി
text_fieldsന്യൂഡൽഹി: ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിലുള്ള ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് മുൻ താരം റോജർ ബിന്നി. ഗുസ്തി താരങ്ങൾക്ക് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതായി അന്നത്തെ ക്യാപ്റ്റൻ കപിൽ ദേവ് അറിയിച്ചിരുന്നു. തനിക്ക് പങ്കില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ റോജര്‍ ബിന്നി വ്യക്തമാക്കി. പ്രസ്താവന ഇറക്കിയിട്ടില്ലെന്നും ബിന്നി പറഞ്ഞു.
സമരത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ നിലപാടെന്നും ബിന്നി വ്യക്തമാക്കി. ’83ൽ കിരീടം നേടിയ താരങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ സുനിൽ ഗവാസ്കറും കപിൽ ദേവുമാണ് ഗുസ്തി താരങ്ങളെ പിന്തുണച്ച് പ്രസ്താവന ഇറക്കണമെന്ന് അഭിപ്രായപ്പെട്ടത്. താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്നും മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലെയുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ക്രിക്കറ്റ് താരങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.