ഗാംഗുലിക്ക് പകരം ബി.സി.സി.ഐ അധ്യക്ഷനാകാൻ റോജർ ബിന്നി
text_fieldsമുംബൈ: സൗരവ് ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗവുമായ റോജർ ബിന്നി ബി.സി.സി.ഐ അധ്യക്ഷനായേക്കും. ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി ഇന്ത്യയുടെ പ്രതിനിധിയാകാൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തിന് പകരക്കാരനെ തേടുന്നത്. നേരത്തെ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി അംഗമായി ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റായി ഗാംഗുലിക്ക് പകരം മുൻ പേസർ എത്തുകയും സെക്രട്ടറിയായി ജയ് ഷാ തുടരുകയും ചെയ്യുമെന്നാണ് സൂചന.
ഒക്‌ടോബർ 18ലെ തെരഞ്ഞെടുപ്പിനും വ്യാഴാഴ്ച നടന്ന കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെ.എസ്.സി.എ) വാർഷിക പൊതുയോഗത്തിനുമുള്ള ബി.സി.സി.ഐയുടെ ഡ്രാഫ്റ്റ് ഇലക്ടറൽ റോളിൽ കെ.എസ്.സി.എ സെക്രട്ടറി സന്തോഷ് മേനോന് പകരം റോജർ ബിന്നിയുടെ പേര് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ബി.സി.സി.ഐ പ്രസിഡന്റാകുമെന്നുള്ള ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടി.
ഒക്‌ടോബർ 11, 12 തീയതികളിലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന 13ന് നടക്കും. 14 വരെ പത്രിക പിൻവലിക്കാം. 18നാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.