രോഹൻ ജയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ്; തെരഞ്ഞെടുത്തത് എതിരില്ലാതെ
text_fieldsന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുൺ ജയ്റ്റ്ലിയുടെ മകൻ രോഹൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്ന സുനിൽ കുമാർ ഗോയൽ നോമിനേഷൻ പിൻവലിച്ചതോടെ രോഹൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയ്യതി ശനിയാഴ്ചയായിരുന്നു. 31 കാരനായ അഭിഭാഷകൻ കൂടിയായ രോഹൻ 2021 ജൂൺ 31വരെ പ്രസിഡൻറായി തുടരും. മറ്റുപോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ അഞ്ചുമുതൽ മുതൽ എട്ട് വരെ നടക്കും.
മുൻ പ്രസിഡൻറ് രജത് ശർമ അസോസിയേഷനിലെ ഗ്രൂപ്പ് വഴക്കുകളെത്തുടർന്ന് രാജിവെച്ചിരുന്നു. പ്രസിഡൻറ്, ട്രഷറർ, നാലു ഡയറക്ടർമാർ അടക്കം ആറു ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അരുൺ ജയ്റ്റ്ലി ബി.സി.സി.ഐ വൈസ് പ്രസിഡൻറായും ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.