രോഹിത് ശർമ അറസ്റ്റിൽ? ചിത്രം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
text_fieldsഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പൊലീസ് ഓഫിസർക്കൊപ്പമുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പാണ് പൊലീസ് ഓഫിസർ രോഹിതിനൊപ്പം ഫോട്ടോ എടുത്ത് ട്വിറ്ററിൽ പങ്കുവെച്ചത്. ഫോട്ടോ ഉടൻ വൈറലാവുകയും 'ഹിറ്റ്മാൻ' അറസ്റ്റിലായോ എന്ന ചോദ്യവുമായി നെറ്റിസൺസ് രംഗത്തെത്തുകയും ചെയ്തു.
ഞായറാഴ്ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരത്തിന് മുമ്പെടുത്തതായിരുന്നു ചിത്രം. അസം പൊലീസ് ഡെപ്യൂട്ടി കമീഷണർ പോൻജിത് ദോവാരയാണ് രോഹിതിനൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. "ആശംസകൾ. ഒരു സെഞ്ച്വറി നിർബന്ധമാണ്'' എന്ന് കുറിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് മുമ്പ് രോഹിതിന് ആശംസകൾ നേരുന്ന പൊലീസ് കമീഷണറുടെ ആംഗ്യം ചിലർ തെറ്റിദ്ധരിക്കുകയും ഇന്ത്യൻ നായകനെ അറസ്റ്റ് ചെയ്തോയെന്ന് സംശയിക്കുകയും ചെയ്തു. ചിത്രത്തിൽ ഇരുവരും പുഞ്ചിരിക്കാത്തതും സംശയം ബലപ്പെടുത്തി. "എന്തുകൊണ്ടാണ് രോഹിത് ഇത്ര ഗൗരവത്തിൽ നിൽക്കുന്നതെന്നും നിങ്ങളെ കണ്ടാൽ അറസ്റ്റിലാകുകയോ പ്രതിയോ ആണെന്ന് തോന്നുന്നെന്നും മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു. എന്തായാലും സത്യം പുറത്തുവന്നതോടെ ആശ്വാസത്തിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.