ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളായി നടത്തണം - രോഹിത് ശർമ
text_fieldsലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ആസ്ട്രേലിയക്കെതിരായ ദയനീയ പരാജയത്തിന് പിന്നാലെ പുതിയ രീതിയിലുള്ള ഫൈനൽ മത്സരത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുള്ള പരമ്പരയായി നടത്തണമെന്ന് രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ഞങ്ങൾ പൊരുതിയാണ് ഫൈനലിലെത്തിയത്. പക്ഷെ ആകെ ഒരു കളിയേ കളിച്ചുള്ളൂ. അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ് മുതലെങ്കിലും മൂന്ന് മത്സരങ്ങളുള്ള ഫൈനലുണ്ടായാൽ നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലല്ലാതെ മറ്റെവിടെ വേണമെങ്കിലും ഫൈനൽ നടത്താനാകും. അതുപോലെ ജൂണിൽ തന്നെ ഫൈനൽ നടത്തിയതിലുള്ള പരിഭവവും ഇന്ത്യൻ നായകൻ പങ്കുവെച്ചു. ശുഭ്മാൻ ഗിൽ പുറത്തായ ക്യാച്ചിൽ മറ്റുചില ആംഗിളുകൾ കൂടി നോക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മൾ തുടങ്ങിയത് വളരെ മികച്ച രീതിയിലായിരുന്നു. ആദ്യ സെഷനിൽ നന്നായി പന്തെറിഞ്ഞു. എന്നാൽ, ഒരു ഘട്ടത്തിൽ നിയന്ത്രണം നഷ്ടമായി. ആസ്ട്രേലിയൻ ബാറ്റർമാർക്ക് തന്നെ അതിൽ ക്രെഡിറ്റ് കൊടുക്കണം. നാല് വർഷത്തിനിടെ രണ്ട് ഫൈനലുകൾ കളിക്കാൻ കഴിഞ്ഞ ടീം എന്നത് ഏറെ അഭിമാനകരം തന്നെയാണ് -രോഹിത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.