ക്രിക്കറ്റിൽ പുതിയ റെക്കോർഡ് കുറിച്ച് രോഹിത് ശർമ
text_fieldsപോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. രണ്ടാം ഇന്നിങ്സിൽ 57 റൺസാണ് രോഹിത് നേടിയത്. ഇതോടെ, അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഇന്നിങ്സുകളിൽ രണ്ടക്ക സ്കോർ നേടുന്ന ബാറ്ററെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്.
തുടർച്ചയായ 30 ഇന്നിങ്സുകളിലാണ് രോഹിത് 10ന് മുകളിൽ സ്കോർ ചെയ്യുന്നത്. തുടർച്ചയായി 29 ഇന്നിങ്സുകളിൽ രണ്ടക്ക സ്കോർ നേടിയ ശ്രീലങ്കയുടെ മഹേല ജയവർധനെയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. ലെൻ ഹട്ടൻ (25), രോഹൻ കൻഹയ് (25), എ ബി ഡിവില്ലിയേഴ്സ് (24) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
12, 161, 26, 66, 25*, 49, 34, 30, 36, 12*, 83, 21, 19, 59, 11, 127, 29, 15, 46, 120, 32, 31, 12, 12, 35, 15, 43, 103, 80, 57* എന്നിങ്ങനെയാണ് രോഹിത് ശർമയുടെ അവസാന 30 ഇന്നിങ്സുകളിലെ സ്കോർ.
രണ്ടാം ടെസ്റ്റിൽ നാലാം ദിനം കളി പൂർത്തിയായപ്പോൾ വെസ്റ്റിൻഡീസ് രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റിന് 76 എന്ന നിലയിലാണ്. 365 എന്ന വിജയലക്ഷ്യത്തിലേക്ക് 289 റൺസ് അകലെയാണിപ്പോൾ. നേരത്തെ, രണ്ടാമിന്നിങ്സിൽ അതിവേഗം റൺസ് അടിച്ചെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. രോഹിത് ശർമ (57), ഇഷാൻ കിഷൻ (52), യാശസ്വി ജയ്സ്വാൾ (38), ശുഭ്മാൻ ഗിൽ (29) എന്നിവരുടെ മികവിൽ 24 ഓവറിൽ രണ്ട് വിക്കറ്റിന് 181 റൺസാണ് ഇന്ത്യ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.