Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രോഹിത്​ ശർമക്ക്​ ഖേൽരത്​ന ശിപാർശ
cancel
Homechevron_rightSportschevron_rightCricketchevron_rightരോഹിത്​ ശർമക്ക്​...

രോഹിത്​ ശർമക്ക്​ ഖേൽരത്​ന ശിപാർശ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തി​െൻറ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്​ന പുരസ്​കാരത്തിന്​ ഇന്ത്യൻ ക്രിക്കറ്റ്​ വൈസ്​ക്യാപ്​റ്റൻ രോഹിത്​ ശർമക്ക്​ ശിപാർശ. വനിതാ ഹോക്കി ക്യാപ്​റ്റൻ റാണി രാംപാൽ, ഗുസ്​തി താരം വിനേഷ്​ ഫോഗട്ട്​, ടേബ്ൾ ടെന്നിസ്​ താരം മണിക ബത്ര, റിയോ പരാലിമ്പിക്​ ഹൈജംപ്​ ചാമ്പ്യൻ മാരിയപ്പൻ തങ്കവേലു എന്നിവരെയും അവാർഡിനായി കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സമിതി ശിപാർശ ചെയ്​തു.

വിരേന്ദർ സെവാഗ്​, സർദാർ സിങ്​ ഉൾപ്പെടെയുള്ള കമ്മിറ്റിയാണ്​ അഞ്ചു പേരെ നിർദേശിച്ചത്​. സമിതിയുടെ നിർദേശം കായിക മന്ത്രാലയം അംഗീകരിച്ച്​ കേന്ദ്ര സർക്കാറിന്​ സമർപ്പിക്കുന്നതോടെ അവാർഡ്​ ഉറപ്പിക്കാം. സചിൻ ടെണ്ടുൽകർ (1998), എം.എസ്.​ ധോണി (2007), വിരാട്​ കോഹ്​ലി (2018) എന്നിവരാണ്​ നേരത്തെ പുരസ്​കാരം നേടിയത്​.

അർജുന: 29 പേർക്ക്​ ശിപാർശ

ഇഷാന്ത്​ ശർമ ഉൾപ്പെടെ 29 പേരെ അർജുന അവാർഡിന്​ സമിതി നിർദേശിച്ചു. ആർച്ചർ അതാനു ദാസ്​, ഹോക്കി താരം ദീപിക ഠാകുർ, കബഡി താരം ദീപക്​ ഹൂഡ, ടെന്നിസ്​ താരം ദിവിജ്​ ശരൺ എന്നിവരും ഇടം പിടിച്ചു. ദേശീയ കായിക ദിനമായ ആഗസ്​റ്റ്​ 29ന്​ ഒാൺലൈൻ ആയാണ്​ അവാർഡ്​ ദാന ചടങ്ങ്​ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit SharmaRajiv Gandhi khel ratnaIndian cricket
Next Story