ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന്; ബി.സി.സി.ഐ അന്വേഷണം തുടങ്ങി
text_fieldsമെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം. ആസ്ട്രേലിയൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവർ കോവിഡ് നിയന്ത്രണം ലംഘിച്ചുവെന്നാണ് ആക്ഷേപം.
കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം ആസ്ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് റസ്റ്ററന്‍റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. പേക്ഷ റസ്റ്ററന്‍റിന് പുറത്തുള്ള കസേരകളിലാണ് അവർ ഇരിക്കേണ്ടത്. റസ്റ്ററന്‍റിലെത്തുന്ന മറ്റുള്ളവരുമായി ഇടപഴകാനും പാടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുവെന്നാണ് ആക്ഷേപം.
ഇന്ത്യൻ ടീമിന്‍റെ ആരാധകരിലൊരാളായ നവദീപ് സിങ് ട്വിറ്ററിലൂടെ ഇന്ത്യൻ ടീമംഗങ്ങൾ സീക്രറ്റ് കിച്ചനെന്ന മെൽബണിലെ റസ്റ്ററന്‍റിലിരുന്ന ഭക്ഷണം കഴിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. റിഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.