'ഇതിനെ കുറിച്ച് ഡ്രസിങ് റൂമിൽ സംസാരമുണ്ടാകും'; നിരാശപ്പെടുത്തുന്ന പ്രകടനത്തെ കുറിച്ച് രോഹിത്
text_fieldsഇന്ത്യ-ശ്രിലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. മിഡിൽ ഓർഡർ ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. ഇതോടം മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
മത്സരം ശേഷം ഇതിനെ ടീം നന്നായി കളിച്ചില്ലെന്നും ബാറ്റർമാരുടെ പ്രകടനത്തെ കുറിച്ച് ഡ്രസിങ് റൂമിൽ സംസാരിക്കുമെന്നും രോഹിത് പറഞ്ഞു. ഏതെങ്കിലും 10 ഓവർ മികച്ച് നിന്നിട്ട് കാര്യമില്ലെന്നും സ്ഥിരത നിലനിർത്തണമെന്നും രോഹിത് പറയുന്നുണ്ട്. മത്സര ശേഷമുള്ള പ്രസന്റേഷനിൽ സംസാരിക്കുകയായിരുന്നു നായകൻ.
'ഞങ്ങൾ നന്നായി കളിച്ചില്ല, എങ്ങനെയാണ് കളിച്ചതെന്ന് വളരെ ആഴത്തിൽ നോക്കുന്നില്ല, എന്നാൽ മിഡിൽ ഓവറുകളിലെ ബാറ്റിങ്ങിനെ കുറിച്ച് ഡ്രസിങ് റൂമിൽ സംസാരമുണ്ടാകും. ഒരു മത്സരം തോൽക്കുന്നത് ഏറെ വേദനിപ്പിക്കും. ഏതെങ്കിലും പത്തോവർ മികച്ചുനിക്കുന്നതിൽ കാര്യമില്ല, മത്സരത്തിലുടനീളം സ്ഥിരത വേണം. അന്ന് അത് ചെയ്യാൻ സാധിച്ചില്ല. നിരാശയുണ്ട് എന്നാൽ ഇതൊക്കെ നടക്കാവുന്ന കാര്യങ്ങളാണ്,' രോഹിത് പറഞ്ഞു.
32റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 241 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് 97-ാം റൺസിലാണ്. സ്ഥിരം ശൈലിയിൽ ബാറ്റ് വീശിയ രോഹിത് ശർമ 44 പന്തിൽ 64 റൺസ് സ്വന്തമാക്കി. രോഹിത്തിനൊപ്പം ശുഭ്മൻ ഗില്ലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് നല്ല അടിത്തറയായിരുന്നു നൽകിയത്. 44 പന്തിൽ 35 റൺസാണ് ഗിൽ നേടിയത്. എന്നാൽ പിന്നീടെത്തിയ മിഡിൽ ഓർഡർ ബാറ്റർമാർ ലങ്കൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ലങ്കക്കായി ഹസരംഗക്ക് പകരമെത്തിയ ജെഫ്രി വാൻഡെർസേ ആറ് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ നായകൻ അസലങ്ക മൂന്ന് വിക്കറ്റ് നേടി.
44 റൺസെടുത്ത അക്സർ പട്ടേൽ മാത്രമാണ് മിഡിൽ ഓവറുകളിൽ ഇന്ത്യക്ക് വേണ്ടി പിടിച്ചുനിന്നത്. വിരാട് കോഹ്ലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യർ (7), രാഹുൽ (0), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം. മത്സരം വിജയിച്ചതോടെ ലങ്ക 1-0ത്തിന് പരമ്പരയിൽ മുന്നിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.