'ഇത് ക്യാപ്റ്റൻമാർക്ക് മാത്രം'; ലങ്കക്കെതിരെ ഈ റെക്കോഡ് രോഹിത്തിനും സൂര്യക്കും മാത്രം
text_fieldsടി-20 ലോകകപ്പ് വിജയത്തിനും സിംബാബ്വെ പര്യടനത്തിനും ശേഷം ഇന്ത്യൻ ടീം അടുത്ത പരമ്പരക്ക് ഇറങ്ങുകയാണ്. ശ്രിലങ്കക്കെതിരെ അവരുടെ നാട്ടിലെ വെച്ചാണ് മത്സരം നടക്കുക. ലോകകപ്പ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഏകദിന, ടി-20 ടീമിലേക്കായി തിരിച്ചുവരവ് നടത്തും. ഇന്നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പല്ലേക്കെലെയാണ് മത്സരത്തിന് വേദിയൊരുക്കുന്നത്.
പരമ്പര ആരംഭിക്കാനിരിക്കെ കൗതുകകരമായ ഒരു റെക്കോഡാണ് ചർച്ചയാകുന്നത്. ശ്രിലങ്കക്കെതിരെ ടി-20യിൽ സെഞ്ച്വറി നേടിയ രണ്ട് ഇന്ത്യൻ ബാറ്റർമാരെയുള്ളൂ. രോഹിത് ശർമയും സൂര്യകുമാർ യാദവുമാണ് ആ ബാറ്റർമാർ. മറ്റ് ഇന്ത്യൻ ബാറ്റർമാരൊന്നും ലങ്കക്കെതിരെ ടി-20യിൽ സെഞ്ച്വറി നേടിയിട്ടില്ല.
ഇതിൽ ഒരാൾ ഇന്ത്യയുടെ മുൻ -20 ക്യാപ്റ്റനും ഒരാൾ നിലവിലെ ക്യാപ്റ്റനുമാണെന്നുള്ളതും ആരാധകരിൽ കൗതുകമുണർത്തുന്നുണ്ട്. നിലവിൽ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ നായകൻ.
2017ലാണ് രോഹിത് ലങ്കക്കെതിരെ സെഞ്ച്വറി നേടിയത് 43 പന്തിൽ നിന്നും 118 റൺസാണ് താരം അടിച്ചുക്കൂട്ടിയത്. സൂര്യകുമാർ കഴിഞ്ഞ വർഷമാണ് ലങ്കക്കെതിരെ സെഞ്ച്വറി നേടിയത്. 51 പന്ത് നേരിട്ട് 112 റൺസായിരുന്നു താരം അന്ന് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.