രോഹിത് ശർമ ഏകദിന ടീം ക്യാപ്റ്റനായി തുടരുമെന്ന് ജയ് ഷാ
text_fieldsന്യൂഡൽഹി: രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തുടരും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2005 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി പാക്കിസ്ഥാനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് വരെ രോഹിത് നായകസ്ഥാനത്തുണ്ടാകുമെന്ന് ബി.സി.സി.ഐ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് ജയ് ഷാ അറിയിച്ചത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലും രാഹുലിന്റെ നായകത്വത്തിൽ വിജയം നേടാനാകുമെന്ന് ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഏകദിന ലോകകപ്പോടെ രോഹിതും വിരാട് കോഹ്‍ലിയും ഏകദിനങ്ങളിൽനിന്ന് വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടൂർണമെന്റിൽ കിരീട നേട്ടത്തിലെത്താൻ കഴിയാതെ പോയതോടെ ഇരുവരും വിരമിക്കൽ തീരുമാനം മാറ്റിവെക്കുകയായിരുന്നു.
രോഹിത്, കോഹ്‍ലി, രവീന്ദ്ര ജദേജ എന്നിവർ ലോകകപ്പ് നേടിയതിനു പിന്നാലെ ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. മൂന്നുപേരും ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഉണ്ടാകുമെന്ന് ജെയ് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. അടുത്ത ചാമ്പ്യൻസ് ട്രോഫി വരെ നായകനായി നിലനിർത്തിയതോടെ രോഹിതിന്റെ നായകത്വത്തിൽ ക്രിക്കറ്റ് ബോർഡ് വിശ്വാസമർപ്പിച്ചിരിക്കുകയാണ്.
ഇന്ത്യ ഇപ്പോൾ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒമ്പതു ടെസ്റ്റുകളിൽ ആറു പോയന്റുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. സ്വന്തം മണ്ണിൽ ബംഗ്ലാദേശ്, ന്യൂൂസിലൻഡ് ടീമുകളെ നേരിടുന്ന ഇന്ത്യ പിന്നാലെ ആസ്ട്രേലിയയിൽ അഞ്ചു ടെസ്റ്റുകളടങ്ങുന്ന ബോർഡർ-ഗവാസ്കർ പരമ്പരയിൽ കളത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.