ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 ഫൈനലിൽ കൂടി തോറ്റാൽ രോഹിത് ചിലപ്പോൾ കടലിൽ ചാടുമെന്ന് ഗാംഗുലി
text_fieldsദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 ഫൈനലിൽ കൂടി തോറ്റാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ചിലപ്പോൾ കടലിൽ ചാടിയേക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഏഴ് മാസത്തിനുള്ളിൽ അദ്ദേഹത്തിന് രണ്ട് ഫൈനലുകൾ തോൽക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.
രോഹിത് ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നും നയിക്കുന്നു. മനോഹരമായി ബാറ്റ് ചെയ്യുന്നു. ഇത് ഫൈനലിലും തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. മികച്ച ടീമാണ് ഇന്ത്യക്കൊപ്പമുള്ളത്. അവർക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ട്. നാളെ അവർക്ക് കുറിച്ച് ഭാഗ്യം കൂടിയുണ്ടാവാൻ താൻ ആശംസിക്കുകയാണ്. വലിയ ടൂർണമെന്റുകളിൽ ഭാഗ്യത്തിനും വിലയുണ്ടെന്ന് ഗാംഗുലി പറഞ്ഞു.
അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റനാണ് രോഹിത്. ചിലപ്പോൾ ഐ.പി.എൽ ജയിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യമാവും. എന്നാൽ, ഐ.പി.എൽ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ മികച്ചതാണെന്നല്ല ഇതുകൊണ്ട് താൻ അർഥമാക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെത്തിയെങ്കിലും അവർക്ക് കിരീടം നേടാൻ സാധിച്ചിരുന്നില്ല. ആസ്ട്രേലിയോട് തോൽക്കാനായിരുന്നു ആറ് മാസം മുമ്പ് നടന്ന ഫൈനലിൽ ഇന്ത്യയുടെ വിധി.
2007ലെ ആദ്യ കിരീടത്തിനുശേഷം ഇന്ത്യക്ക് കുട്ടി ക്രിക്കറ്റിലെ കിരീടം അന്യമാണ്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി. ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും യുവതാരങ്ങൾക്കായി ട്വന്റി20യിൽ നിന്ന് ഇനി മാറിനിൽക്കാനാണ് സാധ്യത. അതിനാൽ, ഇന്ന് കിരീടം നേടിയാൽ ഈ മുതിർന്ന താരങ്ങൾക്കുള്ള ആദരവ് കൂടിയാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.