Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പി.പി.ഇ കിറ്റണിഞ്ഞ്​ രോഹിതും റിഥികയും, കുഞ്ഞിനില്ലേയെന്ന്​ ആരാധകർ
cancel
Homechevron_rightSportschevron_rightCricketchevron_rightപി.പി.ഇ കിറ്റണിഞ്ഞ്​...

പി.പി.ഇ കിറ്റണിഞ്ഞ്​ രോഹിതും റിഥികയും, കുഞ്ഞിനില്ലേയെന്ന്​ ആരാധകർ

text_fields
bookmark_border

മുംബൈ: ഐ.പി.എൽ മത്സരങ്ങൾക്ക്​ യു.എ.ഇയിലെ മൈതാനങ്ങളിൽ തീപിടിക്കാനിരിക്കുകയാണ്​. റോയൽ ചാലഞ്ചേഴ്​സ്​ ബംഗളൂരുവി​െൻറ കപ്പിത്താൻ വിരാട്​ കോഹ്​ലിയടക്കമുള്ള താരങ്ങൾ യു.എ.ഇയിൽ എത്തിക്കഴിഞ്ഞു. കൂടുതൽ ടീമുകളും താരങ്ങളും വരും ദിവസങ്ങളിലായി യു.എ.ഇയിൽ പറന്നിറങ്ങും.

യു.എ.ഇയിലേക്ക്​ പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ മുംബൈ ഇന്ത്യൻസ്​ നായകൻ രോഹിത്​ ശർമയും ഭാ​​ര്യ റിഥികയും പി.പി.ഇ കിറ്റണിഞ്ഞും മകൾ സമൈറ സുരക്ഷ വസ്​ത്രങ്ങളില്ലാതെയുമുള്ള ചിത്രം മുംബൈ ഇന്ത്യൻസി​െൻറ ഔദ്യോഗിക പേജിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. ഇതിനുപിന്നാലെ വിമർശനവും ഉപദേശവുമായി നിരവധി പേരെത്തി.

കോവിഡ്​ പ്രതിരോധ ശേഷി കുഞ്ഞുങ്ങളിൽ കുറവായതിനാൽ തന്നെ അവർക്ക്​ അതീവ സുരക്ഷയേകണമെന്ന കാര്യം മറക്കരുതെന്ന്​ നിരവധി പേർ ഉപദേശിച്ചു. എന്നാൽ കുഞ്ഞുങ്ങൾക്ക്​ അനുയോജ്യമായ പി.പി.ഇ കിറ്റുകൾ ലഭ്യമല്ലെന്നും ഇവ കുഞ്ഞുങ്ങളിൽ ശ്വാസതടസ്സമുള്ളവയടക്കം ഉണ്ടാക്കിയേക്കാമെന്നുമുള്ള വിശദീകരണവുമായും നിരവധി പേരെത്തി. സമൈറയുടെ രണ്ടാമത്​ ഐ.പി.എൽ എന്ന അടിക്കുറിപ്പോടെയാണ്​ മുംബൈ ഇന്ത്യൻസ്​ ചിത്രം പോസ്​റ്റ്​ ചെയ്​തത്​.

രാജീവ്​ ഗാന്ധി ഖേൽ രത്​ന പുരസ്​കാരം സ്വന്തമാക്കിയ സന്തോഷത്തിലാണ്​ രോഹിത്തും കുടുംബവും യു.എ.ഇയിലേക്ക്​ പറക്കുന്നത്​. മുംബൈ ഇന്ത്യൻസാണ്​ നിലവിലെ ഐ.പി.എൽ ചാമ്പ്യന്മാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansrohith sharmarohith sharna Ritika Sajdeh
Next Story