റൂട്ടും മലാനും രക്ഷകരായി; ആഷസിൽ ഉയിർത്തെഴുന്നേറ്റ് ഇംഗ്ലണ്ട്
text_fieldsബ്രിസ്ബെയ്ൻ: ആഷസ് പരമ്പരയിൽ കൂറ്റൻ ഒന്നാമിന്നിങ്സ് ലീഡുമായി കുതിക്കുകയായിരുന്ന ആസ്ട്രേലിയയെ പിടിച്ചുകെട്ടാൻ ശ്രമിച്ച് ഇംഗ്ലണ്ടിെൻറ പോരാട്ടം. ആദ്യവട്ടം ഇംഗ്ലണ്ടിനെ 147ലൊതുക്കി 425 റൺസടിച്ചുകൂട്ടി 278 റൺസിെൻറ ലീഡ് സ്വന്തമാക്കിയ ആതിഥേയർ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ വേഗം പുറത്താക്കി ഇന്നിങ്സ് ജയം നേടാൻ മോഹിച്ചതായിരുന്നു.
എന്നാൽ, രണ്ടാം വട്ടം പാഡുകെട്ടിയിറങ്ങിയ ജോ റൂട്ടും കൂട്ടരും പല്ലും നഖവുമുപയോഗിച്ച് ചെറുത്തുനിൽക്കുകയാണ്. മൂന്നാം ദിനം കളി നിർത്തുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തിട്ടുണ്ട് സന്ദർശകർ. രണ്ടു ദിനവും എട്ടു വിക്കറ്റും ശേഷിക്കെ 58 റൺസ് പിന്നിലാണവർ.
തകർപ്പൻ ബാറ്റിങ്ങുമായി റൂട്ടും (86) ഡേവിഡ് മലാനുമാണ് (80) ക്രീസിൽ. ഓപണർമാരായ ഹസീബ് ഹമീദും (27) റോറി ബേൺസും (13) ആണ് പുറത്തായത്.
മിച്ചൽ സ്റ്റാർകിനും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനുമാണ് വിക്കറ്റ്. രണ്ടിന് 61 എന്ന നിലയിൽ ഒത്തുചേർന്ന റൂട്ടും മലാനും അഭേദ്യമായ മൂന്നാം വിക്കറ്റിന് 159 റൺസ് കൂട്ടുകെട്ടുയർത്തി. 177 പന്ത് നേരിട്ട മലാനും 158 പന്ത് നേരിട്ട റൂട്ടും പത്ത് വീതം ബൗണ്ടറികൾ നേടി.
ഏഴിന് 343 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസ് 82 റൺസ് കൂടി കൂട്ടിച്ചേർത്തു. തലേന്നത്തെ സെഞ്ച്വറിക്കാരൻ ട്രാവിസ് ഹെഡ് 152 റൺസടിച്ചചപ്പോൾ മിച്ചൽ സ്റ്റാർക് (35), നഥാൻ ലിയോൺ (15) എന്നിവർ പിന്തുണ നൽകി. ഇംഗ്ലണ്ട് ബൗളർമാരിൽ ഒലി റോബിൻസണും മാർക് വുഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ക്രിസ് വോക്സ് രണ്ടു വിക്കറ്റും ജാക് ലീച്ചും ജോ റൂട്ടും ഓരോ വിക്കറ്റ് വീതവുമെടുത്തു.
റൂട്ടിന് റെക്കോഡ്
വർഷം കൂടുതൽ റൺസ് സ്കോർ ചെയ്ത ഇംഗ്ലണ്ടുകാരനായി ജോ റൂട്ട്. 2021ൽ 1541 റൺസടിച്ച റൂട്ട് മറികടന്നത് 2002ൽ 1481 റൺസ് നേടിയ മൈക്കൽ വോനിെൻറ നേട്ടമാണ്. 2006ൽ 1788 റൺസടിച്ചുകൂട്ടിയ പാകിസ്താെൻറ മുഹമ്മദ് യൂസുഫിെൻറ പേരിലോണ് ലോക റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.