വനിത ക്രിക്കറ്റിലെ 'റൺമെഷീൻ' മിതാലി രാജ് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു
text_fieldsമക്കായ് (ആസ്ട്രേലിയ): ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ വനിത ടീമിന്‍റെ ഏകദിന ക്യാപ്റ്റൻ മിതാലി രാജ്. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരത്തിലാണ് മിതാലി 20000 കരിയർ റൺസ് തികച്ചത്.
107 പന്തിൽ 61റൺസ് നേടിയ മിതാലിയലുടെ മികവിൽ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തിൽ 225 റൺസ് അടിച്ചു. എന്നാൽ 41 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ട ഓസീസ് മിന്നും വിജയം സ്വന്തമാക്കി. ഏകദിനത്തിലെ ഓസീസിന്‍റെ തുടർച്ചയായ 25ാം ജയമാണിത്. 2017 ഒക്ടോബറിലാണ് ഏകദിനത്തിൽ ആസ്ട്രേലിയ അവസാനമായി തോറ്റത്.
വനിത ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററാണ് മിതാലി. ഈ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയായി മിതാലി മാറിയത്.
മിതാലിയുടെ തുടർച്ചയായ അഞ്ചാമത്തെയും മൊത്തത്തിൽ 59ാമത്തെയും അർധശതകമായിരുന്നു ഇത്. അരങ്ങേറ്റക്കാരി യസ്തിക ഭാട്ടിയ (35), റിച്ച ഘോഷ് (32*), ജുലൻ ഗോസ്വാമി (20) എന്നിവരാണ് ഇന്ത്യക്കായി ബറ്റിങ്ങിൽ ചെറുത്തുനിന്നത്. ആസ്ട്രേലിയക്കായി ഓപണർമാരായ അലീസ ഹീലിയും (77) റേച്ചൽ ഹെയ്നസും (93*) മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.