ഐ.പി.എൽ വിജയം സഹതാരത്തിന് സമർപ്പിച്ച് ഋതുരാജ് ഗെയ്‌ക്‌വാദ്; ആ സി.എസ്.കെ സ്റ്റാർ ധോണിയല്ല!
text_fieldsചെന്നൈ സൂപ്പർ കിങ്സിന്‍റെ ഐ.പി.എൽ കിരീട നേട്ടം വെറ്ററൻ ബാറ്റർ അമ്പാട്ടി റായിഡുവിന് സമർപ്പിച്ച് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും 37കാരനായ റായിഡു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഐ.പി.എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് കിരീടം നേടിയതിന് പിന്നാലെയാണ് റായിഡു തന്‍റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന് പുറമേ മുംബൈ ഇന്ത്യൻസിനായും റായിഡു കളിച്ചിട്ടുണ്ട്. 2019ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി താരം കളിച്ചത്. ജയത്തോടെ ചെന്നൈ ഐ.പി.എൽ കിരീട നേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി. അഞ്ചു കിരീടങ്ങൾ.
‘കഴിഞ്ഞ വർഷത്തെ പ്രകടനം വെച്ചു നോക്കുമ്പോൾ, ഇത്തവണത്തെ നേട്ടം സവിശേഷമായിരുന്നു. ഗംഭീര തിരിച്ചുവരവുകൾ, ചെപ്പോക്കിലെയും എവേ മത്സരങ്ങളിലെയും ജയങ്ങൾ. സീസണിൽ എല്ലാവരും ടീമിന്‍റെ ജയത്തിൽ പങ്കുവഹിച്ചു, അജിങ്ക്യ രഹാനെ, കോൺവേ. വിജയം റായിഡുവിന് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്നും ഞങ്ങൾ നല്ല തുടക്കത്തെക്കുറിച്ചാണ് സംസാരിച്ചത്. വിക്കറ്റുകൾ കൈയിലിരിക്കെ, അവസാനത്തെ ഓവറിൽ 12-13 എന്ന സ്‌കോർ എളുപ്പത്തിൽ പിന്തുടരാമെന്ന് ഞങ്ങൾ കരുതി’ -ഗെയ്‌ക്‌വാദ് പറഞ്ഞു.
റായിഡു ഐ.പി.എല്ലിൽ 204 മത്സരങ്ങളിൽനിന്നായി 4,348 റൺസാണ് നേടിയത്. 28.23 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 127.54ഉം. ഒരു സെഞ്ച്വറിയും 22 അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഐ.പി.എൽ ചരിത്രത്തിലെ റൺവേട്ടക്കാരിൽ 12ാം സ്ഥാനത്താണ് റായിഡു. 2010 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിനായാണ് താരം കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.