സ്റ്റബ്സ് ആളിക്കത്തി! അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പൻ വിജയം
text_fieldsഅയർലൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 343 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 30.3 ഓവറിൽ റൺസ് നേടി എല്ലാവരും പുറത്താകുകയായിരുന്നു. സെഞ്ച്വറി നേടിയ ട്രിസറ്റൺ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 81 പന്തിൽ നിന്നും എട്ട് ഫോറും മൂന്ന് സിക്സറുമടക്കം 112 റൺസാണ് സ്റ്റബ്സ് അടിച്ചുകൂട്ടിയത്. താരത്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
ബാറ്റിങ്ങിനൊപ്പം ദക്ഷിണാഫ്രിക്കൻ ബൗളർമാർ കൂടി ഒപ്പത്തിനൊപ്പം എത്തിയപ്പോൾ അയർലൻഡിന് പിടിച്ചുനിൽക്കാനായില്ല. ഐറിഷ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ വ്യക്തിഗത സ്‌കോര്‍ 30 റണ്‍സില്‍ കൂടുതല്‍ നേടാനായില്ല. 21 പന്തില്‍ പുറത്താകാതെ 29 റണ്‍സ് നേടിയ ക്രൈഗ് യങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഗാവിന്‍ ഹോയ് (23), മാര്‍ക് അഡയര്‍ (21), ഗ്രഹാം ഹ്യൂം (21), ഹാരി ടെക്ടര്‍ എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലിസാഡ് വില്ല്യംസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡിയും ജോണ്‍ ഫോര്‍ച്യൂണും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ സ്റ്റബ്സിന് പുറമെ മധ്യ നിരയിൽ കൈല്‍ വെറെയ്നെ അര്‍ധ സെഞ്ച്വറി നേടി. 64 പന്തില്‍ 67 റണ്‍സാണ് വെറെയ്‌നെയുടെ സമ്പാദ്യം. ഓപ്പണര്‍മാരായ റയാന്‍ റിക്ലത്തോണും തെംബ ബാവുമയും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നല്‍കിയത്.
റിക്ലത്തോണ്‍ (40), ബാവുമ (35), റാസി വാന്‍ഡര്‍ ഡസന്‍ (35) എന്നിങ്ങനെയാണ് മുന്‍നിരയിലെ സ്‌കോറുകള്‍. ഫിനിഷിങ് ലൈനിൽ വിയാൻ മൾഡർ 43 റൺസ് നേടി. മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രക്ക സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും ദക്ഷിണാഫ്രിക്ക തന്നെ വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.