സചിൻ റൺ ബേബി! രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം
text_fieldsലഹ്ലി: രഞ്ജിയില്‍ അഭിമാന നേട്ടത്തിലേക്ക് ബാറ്റുവീശിക്കയറി സ്റ്റാർ ബാറ്റർ സചിന് ബേബി. ഹരിയാനക്കെതിരായ മത്സരത്തിന്റെ ഒന്നാം നാളിലാണ് കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സചിൻ മാറിയത്. ഇതുവരെയും സഹതാരം റോഹന്‍ പ്രേമിന്റെ പേരിലായിരുന്ന 5396 റണ്‍സ് മറികടന്നാണ് നേട്ടം തന്റെ പേരിലാക്കിയത്.
ഹരിയാനയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹന് കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അർധ സെഞ്ച്വറി നേടി.
ലഹ്ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്. കേരളത്തിന് അക്കൗണ്ട് തുറക്കും മുമ്പേ ഓപണര്‍ ബാബ അപരാജിത്തിനെ നഷ്ടമായി. അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ കപില്‍ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത് പുറത്തായത്. തുടര്‍ന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രന്- രോഹന് കുന്നുമ്മല്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോര്‍ നൂറ് കടത്തിയത്. ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തില്‍ നിന്ന് 91 റണ്‍സ് നേടി. 102 പന്തില്‍ നിന്ന് ആറ് ഫോറുള്‍പ്പെടെ 55 റണ്‍സ് നേടിയ രോഹനെ ക്യാപ്റ്റന്‍ അങ്കിത് കുമാറിന്റെ കൈകളിലെത്തിച്ച് അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 160 പന്തില്‍ നിന്ന് 51 റണ്‍സുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന് ബേബിയും ക്രീസിലുണ്ട്. ഹരിയാനക്കായി രണ്ട് വിക്കറ്റും വീഴ്ത്തി അൻഷുൽ അംബോജാണ് കേരള കുതിപ്പിന് ഒന്നാം ദിനത്തിൽ ചെറുതായെങ്കിലും തടയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.