'നിങ്ങൾ ഒരു പകർച്ചവ്യാധി പോലെയായിരുന്നു'; ധവാന് കുറിപ്പുമായി സച്ചിൻ ടെൻഡുൽക്കർ
text_fieldsകഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണിങ് ബാറ്ററായിരുന്ന ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി രണ്ട് വർഷത്തിന് മുന്നേയാണ് അദ്ദേഹം ഇന്ത്യക്കായി അവസാനമായി കളിച്ചത്. ധവാന് അഭിനന്ദനവും ആശംസയുമായി ഒരുപാട് താരങ്ങൾ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ എത്തിയിരിക്കുകയാണ് സച്ചിൻ ടെൻഡുൽക്കർ. ഇരവുരും മൂന്ന് തവണ മാത്രമാണ് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. ഭാവിയിലേക്ക് ഇനി എന്തായാലും അതിനുവേണ്ടി ധവാന് എല്ലാ ആശംസയുമാണ് സച്ചിൻ നൽകിയത്. ധവാന്‍റെ കളി എപ്പോഴും പടർന്നുപിടിക്കുന്നതാണെന്നും സച്ചിൻ പറയുന്നു.
'നിന്‍റെ ആകർഷീയമായ സാന്നിധ്യം ക്രിക്കറ്റ് ഫീൽഡിന് നഷ്ടമാകും. നിങ്ങളുടെ ചിരി, നിങ്ങളുടെ സ്റ്റൈൽ, പിന്നെ നിങ്ങളുടെ കളിയോടുള്ള ഇഷ്ടം ഇതെല്ലാം പടർന്ന് പിടിക്കുന്നതായിരുന്നു. നിങ്ങളുടെ ക്രിക്കറ്റ് കരിയറിന്‍റെ പേജ് മറിക്കുമ്പോൾ നിങ്ങളുടെ ലെഗസി എല്ലാ ആരാധകരുടെ സഹതാരങ്ങളുടെയും ഉള്ളിൽ കൊത്തിവെച്ചിട്ടുണ്ട്. നിങ്ങളുടെ മുന്നോട്ടുള്ള നീക്കം എന്തിന് വേണ്ടിയാണോ അതിന് എല്ലാ വിധ ആശംസകളും,' നിങ്ങളുടെ ചിരി തുടരൂ ശിഖർ!' സച്ചിൻ എക്സിൽ കുറിച്ചു.
2010ലാണ് ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ആസ്ട്രേലിയക്കെതിരെ ഏകദിന മത്സരത്തിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 2022ൽ ബംഗ്ലദേശിനെതിരെ ഏകദിന മത്സരത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചതും. ഇന്ത്യക്കായി 34 ടെസ്റ്റ്, 167 ഏകദിനം, 68 ട്വന്റി-20 മത്സരങ്ങളിലും ധവാൻ പങ്കെടുത്തിരുന്നു. 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ ടീമിന്‍റെ ഉയർന്ന റൺവേട്ടക്കാരൻ ആയിരുന്നു ധവാൻ. പിന്നീട് 2015 ലോകകപ്പിലും ഇന്ത്യയുടെ ടോപ് സ്കോറർ ആകാൻ ധവാന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.