അസമിലെ ആശുപത്രിക്ക് ചികിത്സ ഉപകരണങ്ങൾ നൽകി സചിൻ, 2000ത്തോളം കുട്ടികൾക്ക് ഉപകാരപ്പെടും
text_fieldsന്യൂഡൽഹി: അസമിലെ ചാരിറ്റബിൾ ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. സചിെൻറ സഹായം ദരിദ്രരായ 2,000ത്തോളം കുട്ടികൾക്ക് ഉപകാരപ്പെടും.
അസമിലെ കരിംഗഞ്ച് ജില്ലയിലെ മുകുന്ദ ആശുപത്രിക്കാണ് സചിൻ സഹായം നൽകിയത്. പീഡിയാട്രിക് ഇൻൻറൻസീവ് കെയർ യൂനിറ്റിനും എൻ.ഐ.സി.യുവിനും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ് നൽകിയത്. ഐക്യരാഷ്ട്രസഭയുടെ യൂനിസെഫ് അംബാസഡർമാരിലൊരാളാണ് സചിൻ.
മധ്യപ്രദേശിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഗോത്ര മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് പോഷക ആഹാരവും വിദ്യാഭ്യാസവും നൽകാൻ സചിൻ മുൻകൈയ്യെടുത്ത് വരുന്നുണ്ട്. സചിെൻറ സഹകരണത്തിന് മുകുന്ദ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.വിജയ് ആനന്ദ് ഇസ്മയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.