Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിന്‍റെ അറിവും...

സചിന്‍റെ അറിവും പരിചയസമ്പത്തും പ്രചോദനം പകരുന്നതെന്ന്​ മീരാഭായി ചാനു

text_fields
bookmark_border
സചിന്‍റെ അറിവും പരിചയസമ്പത്തും പ്രചോദനം പകരുന്നതെന്ന്​ മീരാഭായി ചാനു
cancel

മുംബൈ: ടോക്യോ ഒളിമ്പിക്​സിലെ വെള്ളി മെഡൽ ജേതാവ്​ മീരാഭായ്​ ചാനു ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെൻഡുൽക്കറുമായി കൂടിക്കാഴ്ച നടത്തി. സചിന്‍റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. സചിനുമായുള്ള കൂടിക്കാഴ്ച പ്രചോദനം പകരുന്നതാണെന്ന്​ മീരാഭായ്​ ചാനു ട്വിറ്ററിൽ കുറിച്ചു. ചാനുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സചിനും പറഞ്ഞു.

സചിനുമായി ഇന്ന്​ രാവിലെ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്‍റെ അറിവും പരിചയസമ്പത്തും പ്രചോദനം പകരുന്നതാണെന്ന്​ മീരാഭായ്​ ചാനു ട്വിറ്ററിൽ കുറിച്ചു. ചാനുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ സചിനും പ്രതികരിച്ചു. മണിപ്പൂരിൽ നിന്നും ടോക്കിയോയിലേക്കുള്ള നിങ്ങളുടെ ​യാത്ര പ്രചോദനം പകരുന്നതാണ്​. കൂടുതൽ ഉയരങ്ങളിലെത്താൻ നിങ്ങൾക്ക്​ സാധിക്ക​ട്ടെയെന്നും സചിൻ ആശംസിച്ചു.

ടോക്യോ ഒളിമ്പിക്​സിൽ ഭാരോദ്വഹനത്തിൽ മീരാഭായ്​ ചാനു വെള്ളി നേടിയിരുന്നു. കർണ്ണം മല്ലേശ്വരിക്ക്​ ശേഷം ഇതാദ്യമായാണ്​ ഭാരോദ്വഹനത്തിൽ ഇന്ത്യക്ക്​ ഒരു മെഡൽ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarsaikhom mirabai chanu
News Summary - Sachin Tendulkar meets Tokyo Olympics silver medalist Mirabai Chanu: It was wonderful talking to you
Next Story