Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരമിക്കൽ സമയത്ത്​...

വിരമിക്കൽ സമയത്ത്​ ലാറയും വിൻഡീസ്​ ക്രിക്കറ്റും നൽകിയ 'സ്​പെഷ്യൽ' സമ്മാനം വെളിപ്പെടുത്തി സചിൻ

text_fields
bookmark_border
വിരമിക്കൽ സമയത്ത്​ ലാറയും വിൻഡീസ്​ ക്രിക്കറ്റും നൽകിയ സ്​പെഷ്യൽ സമ്മാനം വെളിപ്പെടുത്തി സചിൻ
cancel
camera_alt

സചിനും ലാറയും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സചിൻ​ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ പാഡ്​ അഴിച്ചിട്ട്​ തിങ്കളാഴ്​ച ഏഴ്​ വർഷം തികഞ്ഞിരുന്നു. ഹോംഗ്രൗണ്ടായ വാംങ്കഡെ സ്​റ്റേഡിയത്തിൽ വെസ്​റ്റിൻഡീസിനെതിരെയാണ്​​​ സചിൻ തൻെറ 24 വർഷം നീണ്ട ക്രിക്കറ്റ്​ പ്രയാണത്തിന്​ ഫുൾസ്​റ്റോപ്പിട്ടത്​.

സചിൻ ഇന്ത്യൻ ക്രിക്കറ്റിന്​ നൽകിയ സംഭാവനകൾ ആരാധകർ ഓർത്തെടുക്കുന്ന വേളയിൽ തൻെറ പ്രിയ സുഹൃത്തും സമകാലീനനുമായിരുന്ന ബ്രയാൻ ലാറയും വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ ബോർഡും നൽകിയ സ്​പെഷ്യൽ സമ്മാനമെന്തെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ്​ സചിൻ.

ട്വിറ്ററിലൂടെയാണ്​ ലാറയും കൂട്ടുകാരും തനിക്ക്​ ഒരു സ്​റ്റീൽ ഡ്രം സമ്മാനിച്ച വിവരം സചിൻ വെളി​വെളിപ്പെടുത്തിയത്​. ​അത്തരം ഒരു മനോഹര സമ്മാനം നൽകിയ അവരെ സചിൻ നന്ദിയും സ്​നേഹവും അറിയിക്കുകയും ചെയ്​തു.

'ബ്രയാൻ ലാറ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അത്​ വായിച്ചു, അത് അതിശയകരമായി തോന്നി. എനിക്ക് ഇത്​ വായിക്കാൻ സാധിക്കുമോ നോക്കാം. എനിക്കറിയാം അത് അങ്ങനെയല്ലെന്ന്, എന്നാൽ ഇത് നിങ്ങൾക്കെല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു. നന്ദി' -ഡ്രം വായിക്കുന്ന വിഡിയോക്ക്​ ആമുഖമായി സചിൻ​ പറഞ്ഞു.

ക്രിക്കറ്റ്​ ചരിത്രത്തിൽ 200 ടെസ്​റ്റ്​ മത്സരങ്ങൾ കളിച്ച സചിൻ സെഞ്ച്വറികളുടെ കാര്യത്തിൽ സെഞ്ച്വറി തികച്ച ഏക കളിക്കാരൻ കൂടിയാണ്​. ടെസ്​റ്റിലും ഏകദിനത്തിലും ഏറ്റവും കുടുതൽ റൺസ്​ സ്വന്തമായുള്ള സചിൻെറ പേരിലുള്ള റെക്കോഡുകൾ നിരവധിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarbrian larasachin retirement
News Summary - Sachin Tendulkar Reveals Special Gift given by Lara, Windies Cricket On Retirement
Next Story