'മറ്റെല്ലാവരെയും പോലെയാണ് മുഹമ്മദ് ഷമിയും'; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സചിൻ
text_fieldsന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വംശീയാക്രമണത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ.
''ഇന്ത്യയെ നമ്മൾ പിന്തുണക്കുേമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ് ഷമി വളരെ സമർപ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാൻ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്''-സചിൻ ട്വീറ്റ് ചെയ്തു.
നേരത്തേ വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ എന്നീ താരങ്ങളും ഷമിക്കെതിരെയുള്ള അധിക്ഷേപങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ''മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിക്കുന്നതാണ്, ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. അവൻ ഒരു ചാമ്പ്യനാണ്, ഏതൊരു ഓൺലൈൻ ജനക്കൂട്ടത്തെക്കാളും ഏറെ ഇന്ത്യയെ നെഞ്ചേറ്റുന്നവരാണ് ഇന്ത്യൻ തൊപ്പി ധരിക്കുന്ന കളിക്കാർ. ഷമീ നിനക്കൊപ്പം, - സെവാഗ് കുറിച്ചു.
താനും ഇന്ത്യാ-പാകിസ്താൻ മത്സരത്തിെൻറ ഭാഗമായിരുന്നുവെന്നും അന്ന് തോൽവി നേരിട്ടിട്ടും ആരും തന്നോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു. 'ഞാൻ സംസാരിക്കുന്നത് വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ഇൗ വിഡ്ഢിത്തം നിർത്തേണ്ടതുണ്ട്'. -പത്താൻ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാമെന്നും എന്നാൽ, തോൽവിയെ തുടർന്ന് ഒരാളെ അപമാനിക്കുന്നത് തീർത്തും തെറ്റാണെന്നും യൂസുഫ് പത്താൻ ട്വിറ്ററിലെഴുതി. അതൊരു മത്സരമാണ്, ആ ദിവസത്തെ ഏറ്റവും മികച്ച ടീം വിജയിച്ചു. അതേ ക്രിക്കറ്റ് താരങ്ങൾ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയെ പല മാച്ചുകളിലും വിജയിപ്പിച്ചിട്ടുണ്ടെന്നും തോറ്റതിന് ശേഷം ഇത്രയും നാളും ടീമിനെ വിജയിപ്പിച്ചവരെ ചതിയനെന്ന് വിളിക്കുകയാണോ എന്നും യൂസുഫ് കുറിച്ചു.
ഷമിയുടെ മുസ്‌ലിം സ്വത്വം മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്താനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. പാകിസ്താനോട് കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. 'നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം കൈപറ്റി'എന്നാണ് ഒരാൾ ചോദിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.