"ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നെ ഡക്കുകൾ എനിക്കൊരു വിഷയമേയല്ല.."; താറാവിനൊപ്പം തഗ്ഗടിച്ച് സചിൻ
text_fieldsലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചയാളാണ് സാക്ഷാൽ സചിൻ ടെണ്ടുൽക്കർ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലുമായി 664 മത്സരങ്ങൾ. ഇതിൽ 34 തവണ മാത്രമേ സചിൻ ഡക്കിൽ (പൂജ്യം) പുറത്തായിട്ടുള്ളൂ. കളിച്ച മത്സരങ്ങളുടെ എണ്ണമെടുത്താൽ താരതമ്യേന കുറവാണ് എന്ന് തന്നെ പറയാം.
അന്താരാഷ്ട്ര കിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്കിൽ പുറത്തായത് ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ്. 495 മത്സരങ്ങളിൽ 59 ഡക്കുകളാണ് ലങ്കൻ ഇതിഹാസത്തിന്റെ പേരിലുള്ളത്. മറ്റൊന്ന് വെസ്റ്റിൻഡീസിന്റെ വിഖ്യാത പേസർ കോട്നി വാൽഷിന്റെ പേരിലാണ്. 337 മത്സരങ്ങളിൽ 54 ഡക്ക്. 586 മത്സരങ്ങൾ കളിച്ച ശ്രീലങ്കൻ ഓപണർ സനത് ജയസൂര്യയാണ് ബാറ്റർമാരിൽ മുൻപിൽ. 53 തവണ. ഡക്കുകളുടെ കാര്യത്തിൽ വിരാട് കോഹ്ലി പോലും സച്ചിന്റെ മുകളിലാണ്. 530 മത്സരങ്ങളിൽ നിന്ന് 37 തവണ.
പറഞ്ഞു വന്നത്, സചിൻ താറാവുകൾക്ക് തീറ്റകൊടുക്കുന്ന ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ച രസകരമായ വാചകങ്ങളാണ്. "ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പിന്നെ ഡക്കുകൾ ഞാൻ കാര്യമാക്കാറില്ല"
ഇതിഹാസ താരത്തിന്റെ ഈ രസകരമായ അടിക്കുറിപ്പ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി തുടങ്ങി. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിൽ പുറത്തായ ഇന്ത്യയുടെ മലയാളിതാരം സഞ്ജു സാംസണെ ഉദ്യേശിച്ചുള്ള സർക്കാസമാണെന്ന് വരെ ആളുകൾ കമ്മന്റ് ബോക്സിൽ പ്രതികരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.