'അത് പൂർണമായും എെൻറ തീരുമാനമായിരുന്നു'; ട്രോളുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇർഫാൻ പത്താെൻറ ഭാര്യ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താെൻ മകൻ ഇംറാൻ പത്താെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാതാവ് സഫ ബെയ്ഗ് ആണ് കൈകാകര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇംറാെൻറ അക്കൗണ്ടിൽ പങ്കുവെച്ച ഒരു കുടുംബ ചിത്രത്തിൽ സഫയുടെ മുഖം അവ്യക്തമാക്കിയ സംഭവത്തിൽ പത്താന് നേരെ വിമർശനങ്ങളും വിദ്വേഷ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇർഫാൻ ഭാര്യയുടെ മുഖം കാണിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. മുഖം മായ്ച്ച് കളഞ്ഞത് അവളുടെ ഇഷ്ടപ്രകാരമാണെന്നും ഞാൻ അവളുടെ അധിപനല്ല മറിച്ച് പങ്കാളിയാണെന്നായിരുന്നു പത്താൻ ട്വിറ്ററിൽ കുറിച്ചത്. ഇപ്പോൾ പത്താന് പുറമേ സഫയും ഇത്തരം ട്രോളുകൾക്കെതിര രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ്.
'ഇംറാന് വേണ്ടി ഞാനാണ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഞാൻ തന്നെയാണ് അതിൽ പോസ്റ്റുകൾ ഇടുന്നത്. അതിലൂടെ അവൻ വളർന്നുകഴിഞ്ഞാൽ ചില മനോഹരമായ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കാൻ സാധിക്കും. അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഞാൻ തന്നെയാണ് ആ ഫോട്ടോയിൽ എെൻറ മുഖം അവ്യക്തമാക്കിയത്. ഇത് പൂർണമായും എെൻറ തീരുമാനമായിരുന്നു. ഇർഫാന് ഇതുമായി യാതൊരു ബന്ധവുമില്ല'-സഫ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
'നിരുപദ്രവകരമായ ഒരു കുടുംബ ഫോട്ടോ ഇതുപോലുള്ള അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ വളരെ ഒതുങ്ങിയ വ്യക്തിയാണ്. ആകർഷണ കേന്ദ്രമാകാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഇർഫാൻ പോലും സമ്മതമില്ലാതെ ഫോട്ടേ എടുക്കുേമ്പാൾ ഞാൻ ഒഴിഞ്ഞുമാറാറാണ് പതിവ്'-സഫ പറഞ്ഞു.
'അത്തരം ട്രോളുകൾ കുറച്ചുകാലമായി ചിലർ പടച്ചുവിടുന്നു. തുടക്കത്തിൽ ഇത് എന്നെ ആശ്ചര്യപ്പെടുത്താറുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ അതിന് വലിയ വിലകൊടുക്കാറില്ല. ട്രോളൻമാർ തിരിച്ചറിയാത്ത കാര്യം എന്തെന്നാൽ, എനിക്ക് മറ്റ് രാജ്യങ്ങളിലും ആരാധകരുണ്ട്. ഇത് നമ്മുടെ രാജ്യത്തെക്കുറിച്ച് അവർക്കിടയിൽ മോശം മതിപ്പ് സൃഷ്ടിക്കുന്നു. ട്രോളുകൾ കാരണം ഞാൻ എെൻറ ജീവിതം അവസാനിപ്പിക്കില്ല. സ്നേഹം വിദ്വേഷത്തേക്കാൾ ശക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്നേഹിക്കാൻ മാത്രമറിയുന്ന കുറച്ച് ആരാധകർ ഉണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. അതിനാൽ തന്നെ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന ഈ ആളുകൾ എനിക്ക് പ്രശ്‌നമില്ല. ട്രോളുകൾ ഉണ്ടാക്കുകയും മോശം ഭാഷ ഉപയോഗിച്ച് മറ്റുള്ളവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുമ്പോൾ പ്രകടമാവുന്നത് അവരുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്'-ഇർഫാൻ പറഞ്ഞു.
'എെൻറ മകെൻറ അക്കൗണ്ടിൽനിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പങ്കുവെച്ചത്. അതിെൻറ പേരിൽ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ തെൻറ മുഖം അവൾ മായ്ച്ച് കളഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു' –ഇങ്ങനെയായിരുന്നു വിവാദത്തിൽ നേരത്തെ ഇർഫാൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
2016ലാണ് ഇർഫാനും സഫയും വിവാഹതരായത്. മകൻ ഇംറാന് അഞ്ച് വയസായി. 2021 റോഡ് സേഫ്റ്റി വേൾഡ് സീരീസ് സമയത്ത് ഇംറാനും പിതാവിനൊപ്പമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.