'ബാറ്റ്സ്മാൻ എന്ന നിലയിൽ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബൗളർ'; ഇന്ത്യൻ താരത്തെ പുകഴ്ത്തി സംഗക്കാര
text_fieldsശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര ഒരു കാലത്ത് ബൗളർമാരുടെ പേടിസ്വപ്നമായിരുന്നു. അദ്ദേഹത്തിെൻറ നായകത്വത്തിൽ ശ്രീലങ്ക ലോകത്തിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായിരുന്നു. വിവിധ ലോകകപ്പുകളിൽ ലങ്കയെ ഫൈനൽ വരെ എത്തിച്ച അദ്ദേഹം 2014ൽ ടി20 ലോകകപ്പിൽ ടീമിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. 2015ൽ വിരമിക്കുേമ്പാൾ സംഗക്കാര ഏകദിന ഫോർമാറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺ സ്കോററായിരുന്നു. ടെസ്റ്റിൽ ആറാമനും. 15 വർഷത്തെ കരിയറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,016 റൺസ് നേടിയിട്ടുണ്ട് സംഗക്കാര.
ഇത്രയൊക്കെ റെക്കോർഡുകളും നേട്ടങ്ങളും കൈയ്യിലുണ്ടെങ്കിലും ഒരു ബൗളർ തെൻറ ഉറക്കും കെടുത്തിയിട്ടുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് സംഗ. അത് മറ്റാരുമല്ല, ഇന്ത്യക്കാരുടെ പ്രിയങ്കരനായ സ്പിൻ മാന്ത്രികൻ അനിൽ കുംബ്ലെ തന്നെ. ''ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ എനിക്ക് കുറച്ച് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ള ബൗളറാണ് അനില്‍ കുംബ്ലെ. അദ്ദേഹം സാധാരണ രീതിയിലുള്ള ലെഗ് സ്പിന്നറായിരുന്നില്ല. വലിയ ശരീരമുള്ള കുംബ്ലെ കൈകള്‍ ഉയര്‍ത്തിയാണ് പന്തെറിയുന്നത്. വേഗതയിൽ സ്റ്റംപിന് നേരെയും കൃത്യതയോടെയുമാണ് അദ്ദേഹം പന്തെറിയുന്നത്. റണ്‍സിനായി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പന്തില്‍ ബൗണ്‍സും കൂടുതലാണ്. വളരെ സ്‌നേഹമുള്ള വ്യക്തിത്വമാണ് കുംബ്ലെയുടേത്. അദ്ദേഹം ക്രിക്കറ്റിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. ഇന്ത്യയുടെയും ലോക ക്രിക്കറ്റിെൻറയും ചാമ്പ്യനായിരുന്നു കുംബ്ലെ'-സംഗക്കാര െഎ.സി.സിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
"If you were a batsman facing Anil Kumble, you knew that he had a plan for you."
— ICC (@ICC) May 20, 2021
One of India's finest on #ICCHallOfFame 📽️ pic.twitter.com/55Et7OWpdV
മുൻ ലങ്കൻ ബാറ്റിങ് ഇതിഹാസം മഹേല ജയവർധനയും പാകിസ്താൻ ബൗളിങ് ഇതിഹാസം വസീം അക്രവും കുംബ്ലെയെ കുറിച്ച് സംഗക്കാര പറഞ്ഞ കാര്യങ്ങൾ ശരിവെച്ചു. കുംബ്ലെ എല്ലാ ബാറ്റ്‌സ്മാൻമാർക്കെതിരെയും കൃത്യമായ പദ്ധതിയുള്ള ബൗളറാണെന്ന് മഹേല അഭിപ്രായപ്പെട്ടു. കുംബ്ലെ തെൻറ ടീമിനെതിരെ പത്ത് വിക്കറ്റ് വീഴ്ത്തിയ സംഭവം ഒാർത്തെടുത്ത വസീം അക്രം അദ്ദേഹം ഏറ്റവും മികച്ച ലെഗ് സ്പിന്നറാണെന്നും പറഞ്ഞു.
ടെസ്റ്റില്‍ 619 വിക്കറ്റുകളാണ് അനിൽ കുംബ്ലെയുടെ പേരിലുള്ളത്. 271 ഏകദിനങ്ങളിൽല്‍ നിന്നായി 337 വിക്കറ്റും 42 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 45 വിക്കറ്റും താരത്തിെൻറ പേരിലുണ്ട്. വിരമിച്ച ശേഷം ഇന്ത്യന്‍ ദേശീയ ടീമിെൻറ പരിശീലകനായും കുംബ്ലെ സേവനം അനുഷ്ടിച്ചിരുന്നു. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിെൻറ മുഖ്യ പരിശീലകനാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.