'ഈ കാണുന്നതൊന്നുമല്ല അവൻ, ഇപ്പോഴും 12 വയസുള്ള കുട്ടിയാണ്, തോറ്റാൽ കരയുമായിരുന്നു'; ഗംഭീറിനെ കുറിച്ച് കോച്ച്
text_fieldsഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചായ മുൻ ഓപ്പണർ ഗൗതം ഗംഭീറിന്‍റെ യഥാർത്ഥ സ്വാഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ കോച്ച് സഞ്ജയ് ബരദ്വാജ്. താരത്തിന്‍റെ വിജയിക്കാനുള്ള ആർജ്ജവത്തെ പലപ്പോഴും അഹങ്കാരമായി തെറ്റുധരിക്കാറുണ്ടെന്നും സഞ്ജയ് പറഞ്ഞു.
'ഗൗതം ഗംഭീർ ഒരു കുട്ടിയാണ്. ഇപ്പോൾ പോലും ഒരു 12 വയസ്സുള്ള നിഷകളങ്ക ബാലനെ പോലെയാണ് അവൻ. ആളുകൾ ഓർക്കും അവന് അഹങ്കാരമാണെന്ന്, എന്നാൽ ജയിക്കാനുള്ള അവന്‍റെ ആർജ്ജവമാണ് അത്. നെറ്റ്സിന് ശേഷം അവനെ ഞാൻ മത്സരം കളിപ്പിച്ചിരുന്നു. തോൽക്കുകയാണെങ്കിൽ അവൻ കരയും, അപ്പോൾ പോലും അവന് തോൽക്കുന്നത് ഇഷ്ടമല്ല,' മുൻ അണ്ടർ 19 ലോകകപ്പ് ജേതാവ് മനോജ് കാൽറയുടെ യൂട്യൂബ് ഷോയിൽ സംസാരിക്കവെ സഞ്ജയ് വെളിപ്പെടുത്തി.
ഗംഭീർ മനസുകൊണ്ട് ശുദ്ധനാണെന്നും സൗമന്യാണെന്നും സഞ്ജയ് പറയുന്നുണ്ട്. 'ഗംഭീറിനെ പോലെ സത്യസന്തമായി വ്യക്തത്വമുള്ള ആളുകൾ എപ്പോഴും സീരിയസായി തോന്നും, എന്നാൽ ആ കംഫേർട്ട് സോണിലേക്കെത്തിയാൽ എപ്പോഴും ചിരിക്കാൻ തുടങ്ങിയാൽ നിങ്ങൾ വിജയിക്കാൻ തുടങ്ങും. ഒരാൾക്ക് എങ്ങനെയാണ് ജയിക്കാൻ എന്ന് മനസിലാകുന്നുണ്ടെങ്കിൽ എങ്ങനെയാണ് തോൽവിയെ അകറ്റിനിർത്തുന്നതെന്നും അറിയണം.
അവന് അഹങ്കാരമാണ് അതാണ് ഇതാണ് എന്നൊക്കെ ആൾക്കാർ പറയും, എന്നാൽ അല്ല ഗംഭീർ മനസുകൊണ്ട് ശുദ്ധനാണ്, ഒരു മരാദ്യയുള്ളയാളാണ് ഗംഭീർ. ഒരുപാട് യുവതാരങ്ങൾക്ക് കരിയറിൽ വളരാൻ അവൻ കാരണമായിട്ടുണ്ട്,' സഞ്ജയ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.