'അവനാണ് ആധുനിക ക്രിക്കറ്റിലെ വീരേന്ദർ സെവാഗ്'; യുവ താരത്തെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍
text_fieldsഇന്ത്യന്‍ പ്രീമിയര്‍ ലീഗിെൻറ പുതിയ സീസണിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഡൽഹി കാപിറ്റൽസ് കാഴ്ച്ചവെക്കുന്നത്. ഇരു പാദങ്ങളിലുമായി റിഷഭ് പന്തിെൻറ ബാറ്റിങ് പ്രകടനവും നായക മികവും ടീമിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആദ്യപാദത്തിൽ ടീമിനെ പോയിൻറ് പട്ടികയിൽ ഒന്നാമതെത്തിക്കാൻ പന്തിന് കഴിഞ്ഞു. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹിക്ക് വിജയത്തുടക്കം നൽകി. മത്സരത്തിൽ 21 ബോളുകളിൽ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 35 റൺസെടുത്ത താരം പുറത്താകാതെ നിന്നു.
റിഷഭിെൻറ മിന്നും പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ആധുനിക ക്രിക്കറ്റിലെ സെവാഗാണ് റിഷഭ് പന്തെന്ന് സഞ്ജയ് ഇ.എസ്.പി.എൻ ക്രിക്കിൻഫോക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
'സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമൊക്കെ ധാരാളം സ്‌കോറുകള്‍ നേടുന്ന സമയത്തായിരുന്നു വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. എന്നാല്‍ അവരില്‍ നിന്നെല്ലാം തീർത്തും വ്യത്യസ്തനായിരുന്നു സെവാഗ്. പൊട്ടിത്തെറിക്കുന്ന ശൈലിയായിരുന്നു അവന്.
സിക്‌സറടിച്ച് സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും പൂർത്തിയാക്കിയ താരമാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ അത്തരമൊരു ബാറ്റിങ് അന്ന് കണ്ടിേട്ടയില്ലായിരുന്നു. സെവാഗിനെപ്പോലെ നന്നായി അടിച്ചുകളിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ ഇന്ന് ഏറെയുണ്ട്. എന്നാല്‍ സ്‌ഫോടന രീതിയിലുള്ള ബാറ്റിങ് കാഴ്ചവെക്കാന്‍ സെവാഗിനെപ്പോലെ കഴിയുന്നത് റിഷഭിനാണ്'-സഞ്ജയ് വ്യക്തമാക്കി.
റിഷഭിന് മൈതാനത്തിെൻറ ഏത് ഭാഗത്തേക്കും എളുപ്പം ഷോട്ട് പായിക്കാനുള്ള കഴിവുണ്ട്. ടെസ്റ്റ് മത്സരത്തിൽ ജെയിംസ് ആന്‍ഡേഴ്‌സനേയും ജോഫ്രാ ആര്‍ച്ചറേയും റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറിയടിച്ച താരമാണവൻ. ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പറും പന്താണ്. മറ്റ് ഫോർമാറ്റുകൾ പോലെ ടെസ്റ്റിലും വേഗത്തിൽ റൺസ് കണ്ടെത്തുന്ന ശൈലിയാണ് താരം പിന്തുടർന്ന് പോകുന്നത്. അതാണ് അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. -സഞ്ജയ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.