ഐ.പി.എല്ലിൽ സഞ്ജുവിന് 'സെഞ്ച്വറി'; 100 മത്സരം കളിക്കുന്ന ആദ്യ മലയാളി
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 മത്സരങ്ങൾ തികച്ച് സഞ്ജു സാംസൺ. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും സഞ്ജുവിന് സ്വന്തം.
ഞായറാഴ്ച നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് സഞ്ജുവിന് നേട്ടം സ്വന്തമായത്. രാജസ്ഥാൻ റോയൽസ് വിജയിച്ച മത്സരത്തിൽ തകർപ്പൻ ക്യാച്ചും 26 റൺസുമായിരുന്നു സഞ്ജുവിെൻറ സംഭാവന.
2013 ഏപ്രിൽ 14ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെ സവായ് മാൻസിങ് സ്റ്റേഡിയത്തിലായിരുന്നു സഞ്ജുവിെൻറ ഐ.പി.എൽ അരങ്ങേറ്റം. 100 മത്സരങ്ങളിൽ നിന്നായി 27.71 ശരാശരിയിൽ 2411 റൺസ് 25കാരൻ അടിച്ചുകൂട്ടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 12 അർധസെഞ്ച്വറികളും കുറിച്ച ബാറ്റിൽ നിന്ന് 180 ബൗണ്ടറികളും 105 സിക്സറുകളും പിറന്നു.
2012ൽ കൊൽകത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്ന സഞ്ജുവിന് ഒരുമത്സരം പോലും കളിക്കാനായിരുന്നില്ല. തുടർന്ന് 2013ൽ രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജു 2016-17 സീസണിൽ ഡൽഹി ഡെയർ ഡെവിൾസിനായും ബാറ്റേന്തി. രാഹുൽ ദ്രാവിഡായിരുന്നു ഇരുടീമുകളിലും സഞ്ജുവിെൻറ മാർഗദർശി. റോയൽസിലേക്ക് മടങ്ങിയെത്തിയ സഞ്ജു നിലവിൽ ടീമിെൻറ അവിഭാജ്യഘടകമാണ്.
അതേ സമയം ടീം ഇന്ത്യക്കായി വെറും നാല് ട്വൻറി 20 മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് കളിക്കാനായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.