ബാറ്റിങ്ങിൽ വീണ്ടും എലി; പക്ഷേ ഫീൽഡിങ്ങിൽ ഇത്തവണയും പുലിയായി സഞ്ജു VIDEO
text_fieldsസിഡ്നി ഗ്രൗണ്ടിൽ ഫീൽഡിങ്ങിൽ ഇന്ത്യയും ആസ്ട്രേലിയയും വീണ്ടും പിഴവുകൾ വരുത്തിയപ്പോൾ സഞ്ജു സാംസൺ വീണ്ടും കയ്യടി നേടി. ഷർദുൽ താക്കൂർ എറിഞ്ഞ പതിനാലാം ഓവറിലായിരുന്നു സഞ്ജുവിെൻറ പറക്കും സേവ്.
െഗ്ലൻ മാക്സ്വെൽ സിക്സെന്നുറപ്പിച്ച് ആഞ്ഞടിച്ച പന്ത് ബൗണ്ടറി ലൈനിനരികിൽ നിന്നും ഉയർന്നു ചാടിയ സഞ്ജു വായുവിൽനിന്നും അതിവിദഗ്ധമായി തട്ടിയകറ്റുകയായിരുന്നു. ക്യാച്ചെടുക്കൽ അസാധ്യമായ പൊസിഷനിൽ നിന്നുള്ള സഞ്ജുവിെൻറ മിന്നും സേവ് കൊണ്ട് ഇന്ത്യക്ക് ലാഭിക്കാനായത് നാലുറൺസാണ്. ഐ.സി.സി ഇത്തവണയും സഞ്ജുവിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തേ പരമ്പരയിലെ ആദ്യമത്സരത്തിൽ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കാനായി സഞ്ജുവെടുത്ത ക്യാച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുമ്പ് ന്യൂസിലാൻഡിനെതിരായ ട്വൻറി 20 പരമ്പരയിലും സഞ്ജു സമാനരീതിയിൽ റൺസ് സേവ് ചെയ്തിരുന്നു.
അതേസമയം ബാറ്റിങ്ങിൽ സഞ്ജു ഇത്തവണയും പരാജയമായി. ഒൻപത് പന്തുകളിൽ നിന്നും പത്ത് റൺസായിരുന്നു സഞ്ജുവിെൻറ സമ്പാദ്യം. മിച്ചൽ സ്വെപ്സെൻറ പന്തിൽ അനാവശ്യഷോട്ടിന് ശ്രമിച്ചായിരുന്നു സഞ്ജുവിെൻറ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.