'സഞ്ജു പിഴവുകളിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ആ സ്ഥാനം മറ്റാരെങ്കിലും ൈകയ്യടക്കും'
text_fieldsന്യൂഡൽഹി: ആസ്ട്രേലിയക്കെതിരെ നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച മലയാളി താരം സഞ്ജു വി സാംസൺ ഇന്ത്യൻ ക്രിക്കറ്റിെൻറ ഭാവി പ്രതീക്ഷ തന്നെയാണെന്നും പിഴവുകളിൽനിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനം കയ്യടക്കുമെന്നും മുൻ ഇന്ത്യൻ ബൗളർ ഹർഭജൻ സിങ്ങിെൻറ ഉപദേശം.
'ഈ താരങ്ങളൊക്കെത്തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിെൻറ ഭാവി. പിഴവുകൾ വരുത്തിയില്ലെങ്കിൽ അവരെങ്ങനെ പഠിക്കും. സഞ്ജു സാംസണിെൻറ കഴിവുവച്ച് അദ്ദേഹം പിഴവുകളെല്ലാം തിരുത്തി കൂടുതൽ മികച്ച താരമായി തിരികെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിഴവുകളിൽനിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനം കയ്യടക്കും. കാരണം, നാലാം നമ്പർ എന്നത് ഏതൊരു ടീമിലെയും പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ബാറ്റു ചെയ്യാൻ അവസരം ലഭിച്ചാൽ അത് മുതലാക്കാൻ ശ്രമിക്കുക. ഇത്തവണ കഴിഞ്ഞില്ലെങ്കിൽക്കൂടി അടുത്ത പരമ്പരയിൽ കൂടുതൽ തയാറെടുപ്പുമായി വന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രദ്ധിക്കണം' - ഹർഭജൻ പറഞ്ഞു.
ആസ്ട്രേലിയയ്‍ക്കെതിരായ ട്വൻറി20 പരമ്പരയിൽ മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. മൂന്ന് മത്സരങ്ങളിൽ 23 റൺസായിരുന്നു ഉയർന്ന സ്കോർ. ഇതിനു പിന്നാലെയാണ് ഹർഭജൻ പ്രതികരിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനത്തെ തുടർന്നാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വൻറി20 ടീമിൽ സഞ്ജു ഇടം ലഭിക്കുന്നത്.
'നാലാം നമ്പറിൽ ബാറ്റു ചെയ്യാൻ സഞ്ജുവിന് അവസരം ലഭിച്ചു. ഇപ്പോഴും അദ്ദേഹം രാജ്യാന്തര കരിയറിലെ ഒന്നാമത്തെ രണ്ടാമത്തെയോ പരമ്പര മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കാൻ ഇനിയും സമയമുണ്ട്. അദ്ദേഹത്തിന് പ്രതിഭയുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യ പരമ്പര നേടുകയും ചെയ്തു' – ഹർഭജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.