''സൂക്ഷിച്ച് കളിച്ചിരുന്നെങ്കിൽ മികച്ച സ്കോർ നേടാമായിരുന്നു, പക്ഷേ ടീം ആവശ്യപ്പെട്ടത് അതല്ല''
text_fieldsആസ്ട്രേലിയൻ പര്യടനത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിയ സഞ്ജു സാംസൺ ഐ.പി.എല്ലിലെയും ഇന്ത്യൻ ടീമിലെയും പ്രകടനത്തെക്കുറിച്ച് മനസ്സുതുറന്നു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സഞ്ജു പ്രതികരണം അറിയിച്ചത്.
''ഐ.പി.എല്ലിൽ തന്‍റെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. റൺസിന്‍റെ കണക്കിലല്ല, ടീമിനുവേണ്ടി മികച്ച ഇന്നിങ്സുകൾ കളിക്കാൻ കഴിഞ്ഞുവെന്നതിലാണ് കാര്യം. സെഞ്ചുറികളുടെയും അർധസെഞ്ചുറികളുടെയും എണ്ണത്തേക്കാൾ കളിക്കാരനെന്ന നിലയിൽ അഭിമാനം തോന്നുന്നത് ഈ കാര്യങ്ങളിലാണ്.''
''ആസ്ട്രേലിയക്കെതിരായ 3 കളികളിലും വലിയ സ്കോർ കണ്ടെത്താനായില്ല. പക്ഷേ നിരാശയില്ല. മധ്യ ഓവറുകളിൽ റൺനിരക്ക് ഉയർത്തുകയെന്ന് ടീം ഗെയിം പ്ലാനായിരുന്നു. പുറത്താകുമെന്ന് ഭയപ്പെടാതെ കളിക്കാനായിരുന്നു നിർദേശം. വിക്കറ്റ് സൂക്ഷിച്ചുകളിച്ചിരുന്നെങ്കിൽ മികച്ച സ്കോർ കണ്ടെത്താൻ കഴിയുമായിരുന്നു. പക്ഷേ ടീം ആവശ്യപ്പെട്ടത് അല്ല. ഇന്ത്യൻ ടീമിലേക്ക് അടുത്ത അവസരം എപ്പോഴാണെന്ന് അറിയില്ല. എപ്പോൾ വേണമെങ്കിലും വിളി വരാം''
''ഇത്തവണ ആഭ്യന്തര സീസണിൽ ഒരു കിരീടമെങ്കിലും നേടണം. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് ചേട്ടന് നൽകാവുന്ന ഏറ്റവും മികച്ച ഉപഹാരം അതായിരിക്കും'' -സഞ്ജു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.