ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു ഇറങ്ങിയില്ല; കാരണം പരിക്കെന്ന് ബി.സി.സി.ഐ
text_fieldsകൊളംബൊ: ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിനായി ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണെ ഉൾപ്പെടുത്താതിരുന്നതിൽ പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ താരത്തിന്‍റെ മുട്ടുകാലിന് പരിക്കേറ്റതിനാലാണ് കളത്തിലിറക്കാത്തതെന്ന് ബി.സി.സി.ഐ മാധ്യമ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
''സഞ്ജു സാംസന്‍റെ കാൽമുട്ടിന് പരിക്കേറ്റതിനാൽ അദ്ദേഹത്തെ ഈ കളിക്കുള്ള ടീമിൽ ഉൾപെടുത്താൻ ആയിട്ടില്ല. വൈദ്യസംഘം അദ്ദേഹത്തിന്‍റെ പുരോഗതി അന്വേഷിക്കുന്നുണ്ട്'' -ബി.സി.സി.ഐ മാധ്യമ വിഭാഗം അറിയിച്ചു. അതേ സമയം സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഇത് അരങ്ങേറ്റ മത്സരമാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നാലുവിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തിട്ടുണ്ട്.
വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, റിഷഭ് പന്ത് അടക്കമുള്ള വൻ താരങ്ങളില്ലാതെയാണ് ഇന്ത്യ ശ്രീലങ്കയിൽ പര്യടനം നടത്തുന്നത്. അതുകൊണ്ടുതന്നെ സഞ്ജു അടക്കമുള്ള യുവതാരങ്ങൾ വലിയ പ്രതീക്ഷയിലാണ്. രാഹുൽ ദ്രാവിഡാണ് ടീമിന്‍റെ മുഖ്യ പരിശീലകൻ. പ്രധാന താരങ്ങളടങ്ങിയ ടീം ഇംഗ്ലണ്ട് പര്യടനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.