സഞ്ജു സാംസണ് തകർപ്പൻ സെഞ്ച്വറി; കേരളം റെയിൽവേസിനോട് പൊരുതി തോറ്റു
text_fieldsബംഗളൂരു: സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറിക്കും കേരളത്തെ രക്ഷിക്കാനായില്ല. വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് 18 റൺസിനാണ് കേരളം കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസ് നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ഇന്നിങ്സിൽ 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 237 ൽ അവസാനിച്ചു.
139 പന്തിൽ ആറ് സിക്സും എട്ടുഫോറും സഹിതം 128 റൺസെടുത്ത സഞ്ജു സാംസൺ അവസാന ഓവർ വരെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാൽ (53) അർധ സെഞ്ച്വറി നേടി. കേളത്തിന്റെ മുൻനിര അമ്പേ പരാജയപ്പെട്ടതാണ് വിനയായത്. 29 റൺസെടുത്ത ഓപൺ കൃഷ്ണപ്രസാദ് മാത്രമാണ് രണ്ടക്കം കടന്നത്. രോഹൻ കുന്നുമ്മൽ (0), സച്ചിൻ ബേബി (9), സൽമാൻ നിസാർ (2) നിരാശരാക്കി. റെയിൽവേസിന് വേണ്ടി രാഹുൽ ശർമ നാല് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ കേരളം റെയിൽവേസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പുറത്താകാതെ 121 റൺസെടുത്ത സാഹബ് യുവരാജ് സിങ്ങിന്റെയും അർധ സെഞ്ച്വറി നേടിയ പ്രതാം സിങ്ങിന്റെയും (61) മികവിലാണ് റെയിൽവേസ് 256 റൺസെന്ന് മികച്ച ടോട്ടലിലെത്തിയത്.
കേളത്തിന് വേണ്ട് വൈശാഖ് ചന്ദ്രൻ രണ്ടുവിക്കറ്റ് വീഴ്ത്തി. തോറ്റെങ്കിലും ഏഴു മത്സരങ്ങളിൽ അഞ്ചും ജയിച്ച കേരളം പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.