സ്മിത്തിനെ പറന്ന് പിടിച്ച് സഞ്ജു; അഭിനന്ദനവുമായി ഐ.സി.സിയും
text_fieldsകാൻബറ: ഇന്ത്യൻ ജഴ്സിയിൽ ഒരിക്കൽ കൂടി കളിക്കാൻ അവസരം ലഭിച്ചെങ്കിലും മികച്ച തുടക്കം വൻ സ്കോറാക്കുന്നതിൽ മലയാളികളുടെ സ്വന്തം സഞ്ജു പരാജയപ്പെട്ടിരുന്നു. ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20യിൽ 15 പന്തുകളിൽ നിന്ന് ഒരോ ഫോറും സിക്സും സഹിതം 23 റൺസാണ് നേടിയത്. എന്നാൽ ബാറ്റിങ്ങിൽ ശോഭിക്കാനായില്ലെങ്കിലും ഫീൽഡിൽ ഒരിക്കൽ കൂടി തൻെറ മാറ്റ് കാണിക്കാൻ സഞ്ജുവിനായി.
മനൂക ഓവലിൽ ഐ.പി.എല്ലിൽ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസിൻെറ നായകൻ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കാൻ സഞ്ജു പറന്നെടുത്ത ക്യാച് മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലെന്നായി.
ഏകദിന പരമ്പരയിൽ രണ്ട് മത്സരങ്ങൾ ഇന്ത്യയിൽ നിന്നും തട്ടിയകറ്റിയ മുൻ ഓസീസ് നായകൻ വെറും 12 റൺസുമായാണ് മടങ്ങിയത്. യൂസ്വേന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. സഞ്ജുവിൻെറ ക്യാചിൻെറ വിഡിയോ രാജസ്ഥാൻ റോയൽസും ഐ.സി.സിയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിൽ പങ്കുെവച്ചിട്ടുണ്ട്.
തൻെറ അഞ്ചാം അന്താരാഷ്ട്ര മത്സരത്തിൽ കരിയറിെല ഏറ്റവും ഉയർന്ന സ്കോറുമായാണ് മടങ്ങിയതെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്റ്്സ്മാൻെറ റോളിൽ ടീമിൽ ഇരിപ്പുറപ്പിക്കാൻ ഈ പ്രകടനം മതിയാകില്ല. ശ്രേയസ് അയ്യറിനെപ്പോലുള്ള കളിക്കാരനെ പുറത്തിരുത്തിയാണ് കളിയിൽ സഞ്ജുവിന് അവസരം നൽകിയിരുന്നത്.
മത്സരത്തിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെ പുറത്താക്കാൻ ഹർദിക് പാണ്ഡ്യയെടുത്ത ക്യാചും മികവാർന്നതായിരുന്നു. ആദ്യ ട്വൻറി20യിൽ 11 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഞായറാഴ്ച സിഡ്നിയിലാണ് രണ്ടാം ട്വൻറി20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.