സഞ്ജുവിന് പിന്തുണ കൊടുക്കാൻ ആരുമുണ്ടായില്ല; രാജസ്ഥാന് തോൽവി, ഡൽഹി േപ്ല ഓഫിലേക്ക്
text_fieldsഅബൂദബി: ഒരറ്റത്ത് വിക്കറ്റുകൾ തുരുതുരെ വീഴുേമ്പാഴും ആത്മസംയമനം വിടാതെ ബാറ്റേന്തിയ സഞ്ജു സാംസണ് പിന്തുണ കൊടുക്കാൻ ആരുമുണ്ടായില്ല. ഫലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി കാപ്പിറ്റൽസിന് 33 റൺസ് വിജയം.
മാരക പ്രകടനവുമായി നിറഞ്ഞാടിയ ദക്ഷിണാഫ്രിക്കൻ താരം നോർട്ടിയെയുടെയും കൂട്ടുകാരുടെയും ബൗളിങ് മികവിലാണ് ഡൽഹി വിജയം കൊയ്തത്. ഇതോടെ സീസണിലെ എട്ടാം വിജയവുമായി പോയിൻറ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം പിടിച്ച ഡൽഹി നോക്കൗട്ട് ഉറപ്പിച്ചു. സ്കോർ ഡൽഹി 154/6, രാജസ്ഥാൻ 121/6.
ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയത് താരതമ്യേന ചെറിയ ടോട്ടൽ- ആറു വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്. അനായാസം മറികടക്കാനാകുമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ രാജസ്ഥാന് പക്ഷേ, ബൗളിങ് കൊടുങ്കാറ്റായപ്പോൾ അത്രയും വിക്കറ്റ് കളഞ്ഞ് എത്തിപ്പിടിക്കാനായത് 121 റൺസ് മാത്രം. അതിൽ പകുതിയിലേറെയും നൽകി സഞ്ജു സാംസൺ വിക്കറ്റ് കളയാതെ 70 റൺസ് നേടിയെന്നതു മാത്രമായി എടുത്തുപറയാവുന്ന നേട്ടം.
ടോസ് നേടിയിട്ടും എതിരാളികളെ ബാറ്റിങ്ങിനയച്ച് തുടങ്ങിയ രാജസ്ഥാൻ ക്യാപ്റ്റെൻറ പ്രതീക്ഷകൾ കാത്താണ് ബൗളിങ് പുരോഗമിച്ചത്. രണ്ടാം ഓവറിൽ സ്പിന്നർ മാഹിപാൽ ലംറോറിനെ വിളിച്ച് പരീക്ഷണം നടത്തിയതും കൗതുകമായി. പവർേപ്ല അവസാനിക്കുേമ്പാൾ ഡൽഹിക്ക് സമ്പാദ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ്. രണ്ട് വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാൻ ഒരു ബൗണ്ടറി പോലും വിട്ടുനൽകാതെയാണ് പന്തെറിഞ്ഞത്. ഡൽഹി ബാറ്റിങ്ങിൽ 43 റൺസ് എടുത്ത് ശ്രേയസ് അയ്യരും 16 പന്തിൽ 28 റൺസുമായി ഷിംറോൺ ഹെറ്റ്മിയറും മികച്ച പ്രകടനം കാഴ്ചെവച്ചു. ഋഷഭ് പന്ത് 24 റൺസടുത്തു.
എല്ലാം പ്രതീക്ഷിച്ച പോലെയെന്നുറപ്പിച്ചിറങ്ങിയ രാജസ്ഥാന് പക്ഷേ, പിന്നീടൊന്നും വഴങ്ങിയില്ല. അതിവേഗം വിലപ്പെട്ട മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ടീം പവർ േപ്ല ഓവറുകൾ പൂർത്തിയാക്കുേമ്പാൾ സ്വന്തമാക്കിയത് 21 റൺസ് മാത്രം. ഒരു ബൗണ്ടറി പോലും പിറന്നതുമില്ല. ഓപണിങ് ജോഡിയായ ലിയാം ലിവിങ്സ്റ്റോണും യശസ്വി ജയ്സ്വാളും അടുത്തടുത്ത പന്തുകളിൽ മടങ്ങി. തുടർന്ന് സഞ്ജുവും ലംറോറും ചേർന്ന് രക്ഷാദൗത്യത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. അഞ്ചു വിക്കറ്റിന് 56 റൺസ് എന്ന നിലയിൽ പരുങ്ങിയ രാജസ്ഥാൻ കൂറ്റൻ തോൽവിക്കു മുന്നിൽ നിൽക്കെ സഞ്ജു ശരിക്കും കപ്പിത്താനായി. മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണിട്ടും പതറാതെ നിന്ന മലയാളി താരം അവസാന ഓവറുകളിൽ സ്കോറിങ്ങിന് വേഗം കൂട്ടിയെങ്കിലും രക്ഷിക്കാനായില്ല. തോൽവിയോടെ പട്ടികയിൽ ആദ്യ നാലിൽ എത്തി നോക്കൗട്ട് സാധ്യത ഉറപ്പിക്കാനുള്ള അവസരം രാജസ്ഥാൻ കളഞ്ഞുകുളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.