സഞ്ജുവിെൻറ രഹസ്യം കഠിനാധ്വാനം –റെയ്ഫി
text_fieldsതിരുവനന്തപുരം: ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശവും പ്രണയവും ലോക്ഡൗൺ കാലത്തെ അഞ്ച് മാസത്തെ വിട്ടുവീഴ്ചയില്ലാത്ത തയാറെടുപ്പുമാണ് സഞ്ജുവിെൻറ െഎ.പി.എൽ പ്രകടനത്തിൽ കണ്ടതെന്ന് കേരള മുൻ രഞ്ജി താരം റെയ്ഫി വിൻസൻറ് ഗോമസ്.
ലോക്ഡൗൺ കാലത്ത് 20,000ത്തിലധികം പന്ത് തനിക്കുവേണ്ടി റെയ്ഫി എറിഞ്ഞതായി ചെന്നൈക്കെതിരായ വിജയത്തിനുശേഷം രാജസ്ഥാൻ താരം സഞ്ജു സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു റെയ്ഫി.
ലോക്ഡൗൺ കാലത്ത് ആദ്യഘട്ടത്തിൽ വീടിെൻറ ടെറസിലായിരുന്നു പരിശീലനം. തുടർച്ചയായി കളിക്കുന്നത് ബാറ്റിങ് മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലിൽ മണിക്കൂറുകളോളമായിരുന്നു പരിശീലനം. പവർഹിറ്റിങ്ങിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ടെന്നീസ്ബാളിലായിരുന്നു പരിശീലനമെങ്കിലും ഷാർജയിൽ നേടിയ ഒമ്പത് സിക്സറുകളും ഉയർന്നുചാടിയുള്ള ആ ക്യാച്ചും സഞ്ജുവിെൻറ കായികക്ഷമത വർധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ്.
ദിവസം ആറും ഏഴും മണിക്കൂറാണ് സഞ്ജു പ്രാക്ടീസ് ചെയ്യുന്നത്. സ്റ്റേഡിയത്തിൽ കിടന്നുറങ്ങാൻ പറഞ്ഞാലും സഞ്ജുവിന് സന്തോഷമാണ്. അതുകൊണ്ടാണ് സഞ്ജുവിന് ആസ്വദിച്ച് കളിക്കാൻ സാധിക്കുന്നതും - റെയ്ഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.