Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2022 6:59 AM IST Updated On
date_range 22 Sept 2022 6:59 AM ISTസഞ്ജുവിന്റെ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ
text_fieldsbookmark_border
ന്യൂഡൽഹി: സീനിയർ ടീമിൽനിന്ന് പുറത്തായി എ ടീമിൽ നായകപദവിയിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെതിരെ. മൂന്നു പോരാട്ടങ്ങളടങ്ങിയ ചതുർദിന പരമ്പര നേടിയാണ് ടീം ഇന്ത്യ എ ഏകദിനത്തിനിറങ്ങുന്നത്.
മുന്നിൽ ഋതുരാജ് ഗെയ്ക്‍വാദ്, പൃഥ്വി ഷാ എന്നിവർക്കൊപ്പം മധ്യനിരയിൽ സഞ്ജു സാംസൺ, രജത് പട്ടീദാർ, രാഹുൽ ത്രിപാഠി എന്നിവരും ചേരുമ്പോൾ ബാറ്റിങ്ങിന് കരുത്തുകൂടും. ഐ.പി.എല്ലിൽ മുംബൈക്കായി തിളങ്ങിയ തിലക് വർമ, കഴിഞ്ഞ അണ്ടർ-19 ലോകകപ്പ് ഹീറോ രാജ് അംഗദ് ബവ എന്നിവരും ഇറങ്ങുന്നുണ്ട്. സീനിയർ ടീം ഓസീസിനെതിരെ പതറുമ്പോഴും കറതീർത്ത കളിയുമായി മികവുകാട്ടുകയാണ് എ ടീമിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story