'അവൻ സിറാജിനെയും ഷമിയെയും പോലെ മികച്ച പേസർ ആകും'; യുവതാരത്തെ പുകഴ്ത്തി ഗാംഗുലി
text_fieldsബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ട ആകാശ് ദീപിനെ പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ സൗർവ് ഗാംഗുലി. സീനിയർ താരങ്ങളായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെ പോലെ മികച്ച പേസിൽ പന്തെറിയാൻ യുവതാരത്തിന് സാധിക്കുമെന്നാണ് ഗാംഗുലി പറഞ്ഞത്. ബംഗ്ലദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ ടീമിലേക്കാണ് ആകാശ് ദീപ് തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അവസാനിച്ച ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ എക്ക് വേണ്ടി ഇന്ത്യ ബിക്കെതിരെ ഒമ്പത് വിക്കറ്റ് സ്വന്തമാക്കി.
'ആകാശ് ദീപ് മികച്ച യുവ പേസ് ബൗളറാണ്. അവൻ ഓടി വന്ന് നല്ല പേസിൽ ബൗൾ ചെയ്യാറുണ്ട്. ഒരുപാട് നേരം ബൗൾ ചെയ്യാൻ ആകാശിന് സാധിക്കാറുണ്ട്. അവൻ ഫിറ്റാണ്, ബംഗാളിന് വേണ്ടി കളിക്കുന്നതും വിക്കറ്റ് നേടുന്നതും ഒരുപാട് നാളായി ഞാൻ കാണുന്നുണ്ട്. സിറാജ്, ഷമി എന്നിവരെ പോലെ 140 കിലോമീറ്റർ വേഗതയിൽ അവന് എറിയാൻ സാധിക്കും. തീർച്ചയായും അവനെ നോക്കി വെക്കാം,' ഗാംഗുല പറഞ്ഞു.
ഫെബ്രവരിയിൽ ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിൽ വെച്ച് നടന്ന നാലാം ടെസ്റ്റിലാണ് ആകാശ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. മൂന്ന് വിക്കറ്റ് നേടികൊണ്ട് അദ്ദേഹം വരവ് അറിയിക്കുകയും ചെയ്തു. 32 ഫസ്റ്റ് ക്ലാസ് മത്സരത്തിൽ പങ്കെടുത്ത താരം 116 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ഫൈവ് വിക്കറ്റ് നേട്ടവും ഒരു പത്ത് വിക്കറ്റ് നേട്ടവും ആകാശ് തന്‍റെ പേരിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.