രണ്ടാം ട്വൻറി20- ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
text_fieldsസിഡ്‌നി: ആസ്‌ട്രേലിയക്കെതിരേയുള്ള രണ്ടാം ട്വൻറി20 മത്സരത്തില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഓസീസിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ മത്സരം സ്വന്തമാക്കിയ ഇന്ത്യ, ഈ മത്സരവും വിജയിച്ച് ഏകദിന പരമ്പര നഷ്ടമായതിന് തിരിച്ചടിക്കാൻ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. കാന്‍ബെറയിലെ മനൂക്ക ഓവലില്‍ നടന്ന ആദ്യ മത്സരത്തിൽ 11 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍, ടി നടരാജന്‍ എന്നിവരെല്ലാം ടീമിലുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ ബാറ്റിങിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ ഇല്ല. ജഡേജയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങി മൂന്നു വിക്കറ്റ് പിഴുത് മാന്‍ ഓഫ് ദി മാച്ചായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഇത്തവണ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരെ ഇന്ത്യ തിരിച്ചുവിളിച്ചു. മുഹമ്മദ് ഷമിക്കു പകരം ശര്‍ദ്ദുല്‍ താക്കൂറും ടീമിലെത്തി.
ഓസീസ് ടീമിലും മാറ്റങ്ങളുണ്ട്. പരിക്കേറ്റ നായകന്‍ ആരോണ്‍ ഫിഞ്ചില്ലാതെയാണ് ഓസീസ് ഇറങ്ങിയത്. ഫിഞ്ചിൻെറ അഭാവത്തില്‍ മാത്യു വെയ്ഡാണ് ടീമിനെ നയിക്കുന്നത്. ഫിഞ്ചിനു പകരം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഓപ്പണറായെത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം ആന്‍ഡ്രു ടൈ ഇറങ്ങി.
ടീം:
ഇന്ത്യ- കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ടി നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍.
ആസ്‌ട്രേലിയ- ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസ് ഹെൻറിക്വസ്, മാത്യു വെയ്ഡ്, ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട്, മിച്ചെല്‍ സ്വെപ്‌സണ്‍, ആദം സാംപ, ആന്‍ഡ്രു ടൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.