Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിനെതിരായ...

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഡ്രൈവിങ് സീറ്റിൽ; മെൻഡിസുമാർക്ക് സെഞ്ച്വറി

text_fields
bookmark_border
Kamindu Mendis, Kushal Mendis
cancel

ഗാൾ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഡ്രൈവിങ് സീറ്റിൽ. ഒന്നാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 602 റൺസിൽ ഡിക്ലയർ ചെയ്ത ആതിഥേയർ രണ്ടാം നാൾ സ്റ്റമ്പെടുക്കുമ്പോൾ കിവികളെ രണ്ട് വിക്കറ്റിന് 22 റൺസെന്ന നിലയിലാക്കിയിട്ടുണ്ട്.

അപരാജിത സെഞ്ച്വറികളുമായി തിളങ്ങിയ കമിന്ദു മെൻഡിസും (182 നോട്ടൗട്ട്) കുശാൽ മെൻഡിസുമാണ് (106 നോട്ടൗട്ട്) ലങ്കയെ 600 കടത്തിയത്. എയ്ഞ്ചലോ മാത്യൂസ് 88ൽ മടങ്ങി.

ആദ്യ ദിനം ദിനേശ് ചാണ്ഡിമലും സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കെയ്ൻ വില്യംസണും (6) അജാസ് പട്ടേലുമാണ് (0) ക്രീസിൽ. ഓപണർമാരായ ടോം ലഥാമും (2) ഡെവൻ കോൺവേയും (9) പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandCricket TestSri LankaKamindu MendisKushal Mendis
News Summary - Second Test: Sri Lanka 602/5; New Zealand 22/2; Century for Mendis
Next Story