ഇന്ത്യ x ഇംഗ്ലണ്ട് പരമ്പരയിലൂടെ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാകും
text_fieldsലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം പതിപ്പിന് തുടക്കമാകും. ആഗസ്റ്റ് നാലാം തിയതിയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. ഈ വർഷം ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിൽ ആഷസ് പരമ്പരയും കളിക്കുന്നുണ്ട്.
ഇവ രണ്ടുമാകും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം സൈക്കിളിൽലുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ രണ്ട് പരമ്പരകളെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ടൂർണമെൻറിെൻറ ഷെഡ്യൂളും ഫൈനലും ഐ.സി.സി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ടീമുകൾ മൂന്ന് വീതം ഹോം, എവേ പരമ്പരകളാണ് കളിക്കുക. കോവിഡ് മഹാമാരി കാരണം മാറ്റിവെച്ച ആദ്യ സൈക്കിളിലെ പരമ്പരകൾ നടക്കില്ല.
രണ്ടാം സൈക്കിളിൽ ഇന്ത്യ 19 ടെസ്റ്റുകൾ കളിക്കുേമ്പാൾ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും 15 വീതം മത്സരങ്ങൾ കളിക്കും. 21 ടെസ്റ്റുകളിൽ മാറ്റുരക്കുന്ന ഇംഗ്ലണ്ടാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാമത്തെ സൈക്കിളിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന ടീം. ഒരോ ടെസ്റ്റിനും തുല്യ പോയിൻറുകൾ നൽകാനാണ് ഐ.സി.സി തീരുമാനം.
ജയിക്കുന്ന ടീമിന് 12 പോയിൻറും മത്സരം സമനിലയിലായാൽ ഓരോ ടീമുകൾക്ക് ആറ് പോയിൻറും ലഭിക്കും. കുറഞ്ഞ ഓവർ നിരക്കിന് ഒരുപോയിൻറ് കുറക്കും.
'രണ്ട് ടെസ്റ്റോ അഅഞ്ച് ടെസ്റ്റോ ആയിക്കോട്ടെ എല്ലാ പരമ്പരകൾക്കും 120 പോയിൻറ് വീതം നൽകിയിരുന്ന രീതി മാറുകയാണ്. അടുത്ത സൈക്കിളിൽ എല്ലാ മത്സരങ്ങൾക്കും ഒരോ പോയിൻറായിരിക്കും. പരമാവധി 12 പോയിൻറ്'-ഐ.സി.സി ആക്ടിങ് സി.ഇ.ഒ ജെഫ് അലാർഡിസ് പറഞ്ഞു.
'ടീമുകൾ അവർ കളിച്ച മത്സരങ്ങളിൽ നിന്ന് നേടിയ പോയിൻറുകളുടെ ശതമാനത്തിലാകും റാങ്കിങ്. കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നതിനാൽ പോയിൻറ് സമ്പ്രദായം ലളിതമാക്കുകയും ടീമുകളെ ഏത് സമയത്തും പട്ടികയിൽ അർഥപൂർവ്വം താരതമ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം' -അദ്ദേഹം കുട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.