Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ട്വന്റി 20:...

രണ്ടാം ട്വന്റി 20: ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടം

text_fields
bookmark_border
രണ്ടാം ട്വന്റി 20: ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടം
cancel

ലഖ്നൗ: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടം. 13 ഓവർ പിന്നിടുമ്പോൾ 62 റൺസാണ് സന്ദർശകരുടെ സമ്പാദ്യം. ഫിൻ അലൻ (11), കോൺവെ (11), മാർക് ചാപ്മാൻ (14), ​െഗ്ലൻ ഫിലിപ്സ് (അഞ്ച്), ഡാറിൽ മിച്ചൽ (എട്ട്) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി യുസ്​വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

ഫിൻ അലനെയാണ് ന്യൂസിലാൻഡിന് ആദ്യം നഷ്ടമായത്. യുസ്​വേന്ദ്ര ചാഹൽ താരത്തെ ബൗൾഡാക്കുകയായിരുന്നു. ദെവോൺ കോൺവേയെ വാഷിങ്ടൺ സുന്ദർ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. ​െഗ്ലൻ ഫിലിപ്സിന്റെ കുറ്റി ദീപക് ഹൂഡയും ഡാറിൽ മിച്ചലി​ന്റേത് കുൽദീപ് യാദവും തെറിപ്പിച്ചപ്പോൾ മാർക് ചാപ്മാൻ റണ്ണൗട്ടായി.

ആറ് റൺസുമായി മൈക്കൽ ബ്രേസ് വെല്ലും ഒരു റൺസുമായി മിച്ചൽ സാൻഡ്നറുമാണ് ​ക്രീസിൽ. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടീം: ഇന്ത്യ -ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹു​ൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ദീപക് ഹൂഡ, ശിവം മാവി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, യുസ്​വേന്ദ്ര ചാഹൽ.

ന്യൂസിലാൻഡ്: ഫിൻ അലൻ, ദെവോൺ കോൺ​വെ, മാർക് ചാപ്മാൻ, ​െഗ്ലൻ ഫിലിപ്സ്, ഡാറിൽ മിച്ചൽ, മൈക്കൽ ബ്രെയ്സ്വെൽ, മിച്ചൽ സാൻഡ്നർ, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, ജേക്കബ് ഡുഫി, ​െബ്ലയൻ ടിക്നർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20india vs newzealand
News Summary - Sencond Twenty20: New Zealand lose two wickets
Next Story