പരമ്പര നഷ്ടം: ദക്ഷിണാഫ്രിക്കയിൽ ചോദിച്ചുവാങ്ങിയ വീഴ്ച
text_fieldsകേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് എന്തു പിഴച്ചു? മൂന്നു പതിറ്റാണ്ട് കഴിഞ്ഞും സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര അടിയറവെക്കാതെ തലയുയർത്തി മടങ്ങാൻ സഹായിച്ചതിൽ ഇന്ത്യൻ ടീമിനും പങ്കുണ്ടോ? ഉണ്ടെങ്കിൽ, ബാറ്റിങ്ങും ബൗളിങ്ങുമടങ്ങിയ താരനിരയാണോ അതോ, അത്രക്ക് കരുത്തരല്ലാത്ത പ്രോട്ടീസിനെ നേരിടാൻ സ്വീകരിച്ച തന്ത്രങ്ങളോ?
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായതിനാൽ ഇന്ത്യയുടെ ഇലവനെ കുറിച്ച് പരാതി കുറവാകും. കൃത്യമായി ഉപയോഗിക്കപ്പെടാതെപോയ തന്ത്രങ്ങളാണ് ഈ വൻവീഴ്ച വരുത്തിയതെന്നു പറയുന്നു, മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ''അവസാന ടെസ്റ്റിന്റെ നാലാം ദിവസം ഉച്ചഭക്ഷണ ശേഷമുള്ള ഇന്ത്യയുടെ ക്രിക്കറ്റ് കണ്ട് ശരിക്കും ഞെട്ടി. തോൽവി ഒഴിവാക്കാൻ അവസാന ശ്രമം സ്വാഭാവികമായും ആരും പ്രതീക്ഷിക്കുന്നതാണ്. ബൗളിങ്ങിന് ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെും കൊണ്ടുവരേണ്ടതായിരുന്നു. കാരണം, ഇടവേള കഴിഞ്ഞ് ബാറ്റ്സ്മാൻമാർ നിൽപുറപ്പിക്കാൻ സമയമെടുക്കും. എന്നാൽ, ആദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽനിന്ന് പരമ്പരയുമായി മടങ്ങാമെന്നത് ഒരു പേടിസ്വപ്നമായി കലാശിച്ചു'' -ഗവാസ്കറുടെ വാക്കുകൾ. സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് അനായാസം കൈയിലൊതുക്കിയതോടെ ഒരു വൈറ്റ്വാഷ് പ്രതീക്ഷിച്ചതായിരുന്നു.
ആതിഥേയ ബാറ്റിങ്ങിലെ ദൗർബല്യവും ബൗളിങ് നിരയുടെ പരിചയക്കുറവും ഇന്ത്യക്ക് കരുത്താകേണ്ടതായിരുന്നു. എന്നാൽ, അവസാന രണ്ട് ടെസ്റ്റും ദയനീയമായാണ് തോറ്റത്. അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ചില വെല്ലുവിളികൾ ഇന്ത്യൻ നിര നേരിടുന്നുവെന്ന് ഈ തോൽവികൾ പഠിപ്പിക്കുന്നു.
Series loss: questionable fall
ഇന്ത്യയുടെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ഇറങ്ങുന്ന പുജാര, കോഹ്ലി, രഹാനെ എന്നിവർ മൊത്തത്തിൽ 57 ടെസ്റ്റ് സെഞ്ച്വറികൾ കുറിച്ചവരാണ്. മറുവശത്ത്, പ്രോട്ടീസ് നിരയിൽ പീറ്റേഴ്സൺ, വാൻ ഡസൻ, ബാവുമ എന്നിവർ ആകെ നേടിയത് ഒരു സെഞ്ച്വറിയും. എന്നിട്ടും ആതിഥേയ നിരയിലെ മൂവർസംഘം അക്ഷരാർഥത്തിൽ പുജാര-കോഹ്ലി-രഹാനെ ത്രയത്തെ നിഷ്പ്രഭമാക്കിക്കളഞ്ഞു.
ജാൻസൺ ഫാക്ടർ
20 വിക്കറ്റെടുത്ത് റബാദയും 15ഉമായി എൻഗിഡിയും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ തിളങ്ങുക സ്വാഭാവികം. മറുവശത്ത് മുഹമ്മദ് ഷമി (14), ബുംറ (12), ഠാകുർ (12) എന്നിവരുമുണ്ട്. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്തൊരു താരമാണ് ഇന്ത്യയുടെ നട്ടല്ലൊടിച്ചത്; മാർകോ ജാൻസൺ. 19 വിക്കറ്റുകളാണ് താരം എടുത്തത്.
തീരുമാനം മാറ്റില്ല
റണ്ണൊഴുക്ക് കുറഞ്ഞ പിച്ചാണെന്നറിഞ്ഞിട്ടും മധ്യനിരക്ക് കരുത്തു പകരുന്നതിന് പകരം അഞ്ചു ബൗളർമാരെ നിരത്തി തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു നായകൻ.
പ്രോട്ടീസ് ബാറ്റർമാരുടെ കാലം
അതിവേഗം കൊഴിഞ്ഞുവീഴുമെന്ന് ഉറപ്പുള്ള വിക്കറ്റുകളായിട്ടും ഓരോരുത്തരും പിടിച്ചുനിന്നതാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ മുന്നോട്ടുനയിച്ചത്. ക്യാപ്റ്റൻ ഡീൻ എൽഗർ ഇതിൽ ഒരുപടി മുന്നിൽനിന്നു.
കളഞ്ഞുകുളിച്ച് ക്യാച്ചുകൾ
ജൊഹാനസ്ബർഗിൽ ബാവുമയെ ഠാകുർ വിട്ടതും പുജാര പീറ്റേഴ്സണ് ജീവൻ നൽകിയതുമുൾപ്പെടെ ഫീൽഡിങ്ങിലെ വൻ പിഴവുകൾ ഇന്ത്യക്ക് ഏൽപിച്ചത് തുല്യതയില്ലാത്ത ആഘാതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.