Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനെതർലാൻഡ്സിനെതിരെ ഏഴു...

നെതർലാൻഡ്സിനെതിരെ ഏഴു വിക്കറ്റ് ജയം; പാകിസ്താനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറി അഫ്ഗാനിസ്താൻ

text_fields
bookmark_border
നെതർലാൻഡ്സിനെതിരെ ഏഴു വിക്കറ്റ് ജയം; പാകിസ്താനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറി അഫ്ഗാനിസ്താൻ
cancel

ലഖ്നോ: ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ അഫ്ഗാനിസ്താന് ഏഴു വിക്കറ്റ് ജയം. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തി​ൽ ജയത്തിലെത്തുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദിയും (64 പന്തിൽ പുറത്താവാതെ 56), റഹ്മത്ത് ഷായും (54 പന്തിൽ 52) ആണ് അനായാസ ജയം സമ്മാനിച്ചത്.

അസ്മതുല്ല ഒമർസായി 31 റൺസുമായി പുറത്താവാതെ നിന്നു. റഹ്മതുല്ല ഗുർബാസ് (10), ഇബ്രാഹിം സദ്റാൻ (20) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ജയത്തോടെ പോയന്റ് പട്ടികയിൽ പാകിസ്താനെ മറികടന്ന് അഫ്ഗാൻ അഞ്ചാമതെത്തി. ഏഴ് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയന്റാണ് അവരുടെ സമ്പാദ്യം. നെതർലാൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്, റൊയെലോഫ് വാൻഡർ മെർവെ, സാഖിബ് സുൽഫീക്കർ എന്നിവർ ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലാൻഡ്സിന് നാല് ബാറ്റർമാർ റണ്ണൗട്ടായി മടങ്ങിയതാണ് തിരിച്ചടിയായത്. 86 പന്തിൽ 58 റൺസെടുത്ത സിബ്രാൻഡ് എയ്​ങ്കെൽബ്രെക്ട് ആയിരുന്നു അവരുടെ ടോപ് സ്കോറർ. മാക്സ് ഒഡൗഡ് 42 റൺസും കോളിൻ അക്കർമാൻ 29 റൺസും നേടി. വെസ്‍ലി ബരേസി (1), സ്കോട്ട് എഡ്വാർഡ്സ് (0), ബാസ് ഡി ലീഡ് (3), സാഖിബ് സുൽഫീക്കർ (3), ലോഗൻ വാൻ ബീക് (2), റൊയെലോഫ് വാൻഡർ മെർവെ (11), പോൾ വാൻ മീകെരേൻ (4), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ. അഫ്ഗാനിസ്താന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹ്മദ് രണ്ടും മുജീബുർ റഹ്മാൻ ഒന്നും വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afghanistan cricket teamCricket World Cup 2023Afghanistan vs Netherlands
News Summary - Seven wicket win over Netherlands; Afghanistan climbed to fifth place
Next Story