ഒടുവിൽ പാകിസ്താനെതിരെ കോഹ്ലി ഔട്ടായി; ട്വന്റി 20 ലോകകപ്പിൽ വിക്കറ്റെടുക്കുന്ന ആദ്യ പാക് ബൗളറായി അഫ്രീദി
text_fieldsദുബൈ: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ കോഹ്ലി ആദ്യമായി പുറത്തായി. 2012 മുതൽ നാലു ലോകകപ്പുകളിൽ പാകിസ്താനെതിരെ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയ കോഹ്ലിയുടെ വിക്കറ്റെടുക്കുന്ന ആദ്യ പാക് ബൗളറായി ഷഹീൻ അഫ്രീദി മാറി.
2012 ലോകകപ്പിൽ 61 പന്തിൽ 78 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലി 2014 ലോകകപ്പിൽ 32 പന്തിൽ 36 റൺസുമായി നോട്ടൗട്ടോടെ ഇന്ത്യൻ ജയം ഉറപ്പാക്കി. 2016 ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന കോഹ്ലി 37 പന്തിൽ 55 റൺസുമായി ഇന്ത്യയെ വിജയിപ്പിച്ചിരുന്നു.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ കോഹ്ലി 19 ാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിസ്വാന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. 49 പന്തിൽ 57 റൺസെടുത്ത കോഹ്ലി അഞ്ചു ബൗണ്ടറികളും ഒരു സിക്സറും നേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.