Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷഹീൻ ഷാ അഫ്രീദിക്ക്...

ഷഹീൻ ഷാ അഫ്രീദിക്ക് മംഗല്യം; മണവാട്ടി മുൻ സൂപ്പർതാരത്തിന്‍റെ മകൾ; വിവാഹം ഫെബ്രുവരി മൂന്നിന്

text_fields
bookmark_border
ഷഹീൻ ഷാ അഫ്രീദിക്ക് മംഗല്യം; മണവാട്ടി മുൻ സൂപ്പർതാരത്തിന്‍റെ മകൾ; വിവാഹം ഫെബ്രുവരി മൂന്നിന്
cancel

പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷഹീന്‍ ഷാ അഫ്രീദിയുടെ വിവാഹം അടുത്ത വർഷം ഫെബ്രുവരി മൂന്നിന് നടക്കും. മുൻ സൂപ്പർതാരം ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണ് വധു.

കറാച്ചിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങിൽ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അൻഷയെ വിവാഹം കഴിക്കുന്നത് തന്‍റെ ആഗ്രഹമായിരുന്നെന്ന് ഷഹീൻ അഫ്രീദി ഒരു അഭിമുഖത്തിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വിവാഹത്തിന് ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഷഹീന്‍ ലാഹോറിലേക്ക് പറക്കും. ഫെബ്രുവരി 13 മുതലാണ് മത്സരം തുടങ്ങുന്നത്. പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഷഹീന്‍ നിലവില്‍ വിശ്രമത്തിലാണ്.

കഴിഞ്ഞ വര്‍ഷമാണ് ഷാഹിദ് മകളുടെ വിവാഹ കാര്യം പരസ്യമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahid afridiShaheen Shah Afridi
News Summary - Shaheen Shah Afridi set to marry Shahid Afridi's daughter Ansha
Next Story