ധോണിയുടെ കുടുംബത്തെ തൊട്ടുകളിക്കരുത് -ഷാഹിദ് അഫ്രീദി
text_fieldsഇസ്ലാമാബാദ്: ധോണിയുടെ കുടുംബത്തിന് നേരെ ഭീഷണിയുയർത്തുന്ന് ശരിയല്ലെന്ന് പാകിസ്താെൻറ ഇതിഹാസ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സ് തുടർതോൽവികൾ ഏറ്റുവാങ്ങിയതിന് പിന്നാലെ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെയും കുടുംബത്തിനെതിരെയും അധിക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് അഫ്രീദിയുടെ പ്രതികരണം.
''ധോണിക്കും കുടുംബത്തിനുമെതിരെ ഏതുതരം ഭീഷണിയാണ് ഉയർന്നിരിക്കുന്നത് എന്നറിയില്ല. അത് ശരിയല്ലാത്തതും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചയാളാണ് ധോണി. ജൂനിയർ, സീനിയർ താരങ്ങളെ ആ യാത്രയിൽ അദ്ദേഹം കൂടെക്കൂട്ടി. അദ്ദേഹം ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അർഹിക്കുന്നയാളല്ല'' -അഫ്രീദി പറഞ്ഞു. പാകിസ്താൻ മാധ്യമപ്രവർത്തകൻ സാജ് സാദിഖാണ് അഫ്രീദിയുടെ പ്രസ്താവന ട്വിറ്ററിൽ പങ്കുവെച്ചത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് എം.എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. അടുത്ത കളികളില്‍ ധോണിയും ചെന്നൈയും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ മകള്‍ അഞ്ചു വയസുകാരി സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി.
ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റിലായിരുന്നു. ഗുജറാത്തിലെ കച്ച് സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 16കാരനെ റാഞ്ചി പൊലീസിന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.