‘ഷെയിം ഓൺ പി.സി.ബി’: ഇംറാനെ അവഗണിച്ചതിനെതിരെ പ്രതിഷേധം
text_fieldsലാഹോർ: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇതിഹാസ താരങ്ങൾക്ക് ആദരമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ വിഡിയോയിൽനിന്ന് 1992ലെ ലോകകപ്പ് നായകനും മുൻ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാനെ ഒഴിവാക്കി.
പാകിസ്താൻ സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്ന ആഗസ്റ്റ് 14നാണ് രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ റിലീസ് ചെയ്തത്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ തന്നെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിലൊരാളായി കണക്കാക്കപ്പെടുന്ന ഇംറാനെ പൂർണമായും അവഗണിച്ചു. ക്രിക്കറ്റ് ബോർഡിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ‘ഷെയിം ഓൺ പി.സി.ബി’ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡായി.
പാകിസ്താൻ ക്രിക്കറ്റ് ടീം ആദ്യമായും അവസാനമായും ഏകദിന ലോകകിരീടം നേടിയത് 1992ലാണ്. ഇംറാനായിരുന്നു ക്യാപ്റ്റൻ. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.