രഞ്ജി ട്രോഫിയിലും മത്സരങ്ങൾ നഷ്ടമാകും; ഷമിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്
text_fieldsഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്തതാണ് കാരണം. ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബംഗാളിന്റെ ഓപ്പണിങ് മത്സരങ്ങളില്‍ ഷമിക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ല.
കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. 2023 ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തതിന് ശേഷം ഷമി പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചില്ല. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
ഈ വർഷം നടന്ന ഐ.പി.എൽ, ടി20 ലോകകപ്പ് എന്നിവയെല്ലാം അദ്ദേഹത്തിന് കളിക്കാൻ സാധിച്ചില്ല. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഷമി ഇത് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.